കെ.എസ്.ആര്‍.ടി.സിയോടുള്ള പക.... രാത്രികളില്‍ കെ.എസ്.ആര്‍.ടി.സി. ബസുകളുടെ ചില്ലുകള്‍ എറിഞ്ഞു തകര്‍ക്കുന്നത് പതിവ്.... കല്ലേറ് പതിവായതോടെ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി, നാനൂറോളം സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു, ആക്രമണം നടന്ന എല്ലായിടത്തും ഒരു ബൈക്കിന്റെ സാന്നിധ്യം ഉണ്ടായിരുന്നതായി കണ്ടെത്തിയതോടെ പ്രതി പിടിയില്‍

കെ.എസ്.ആര്‍.ടി.സിയോടുള്ള പക.... രാത്രികളില്‍ കെ.എസ്.ആര്‍.ടി.സി. ബസുകളുടെ ചില്ലുകള്‍ എറിഞ്ഞു തകര്‍ക്കുന്നത് പതിവ്.... കല്ലേറ് പതിവായതോടെ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി, നാനൂറോളം സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു, ആക്രമണം നടന്ന എല്ലായിടത്തും ഒരു ബൈക്കിന്റെ സാന്നിധ്യം ഉണ്ടായിരുന്നതായി കണ്ടെത്തിയതോടെ പ്രതി പിടിയില്‍.
തൃശ്ശൂര്‍ കുന്നംകുളം സ്വദേശി യാനിയെയാണ് പേരാമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കുന്നംകുളം- തൃശൂര്‍ റൂട്ടില്‍ ഓടുന്ന കെ.എസ്.ആര്‍.ടി.സി. ബസുകളുടെ ചില്ലുകളായിരുന്നു ഇയാള്‍ പതിവായി എറിഞ്ഞു തകര്‍ത്തിരുന്നത്.
ഇക്കഴിഞ്ഞ 7, 13, 14 തീയതികളില്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്ക് നേരെ തുടര്‍ച്ചയായി കല്ലേറുണ്ടായിരുന്നു. രാത്രി പന്ത്രണ്ട് മണിക്കും പുലര്‍ച്ചെ മൂന്നരയ്ക്കും ഇടയിലായിരുന്നു അതിക്രമമുണ്ടായത്. പതിനാലിനുണ്ടായ കല്ലേറില്‍ കെ.എസ്.ആര്‍.ടി.സി. ബസിന്റെ ചില്ല് പൂര്‍ണമായും തകര്‍ന്നിരുന്നു. മറ്റു രണ്ട് ദിവസങ്ങളില്‍ ചില്ലിന് കേടുപാടുകളും പറ്റി. തൃശൂര്‍-കുന്നംകുളം റൂട്ടില്‍ ബൈക്കിലെത്തിയ ഒരാളാണ് കല്ലെറിയുന്നതെന്നാണ് സൂചനകള്‍ കിട്ടിയത്.
ഇതേ തുടര്‍ന്ന് നിരവധി സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുകയും ആക്രമണം നടന്ന എല്ലായിടത്തും ഒരു ബൈക്കിന്റെ സാന്നിധ്യം ഉണ്ടായിരുന്നതായി കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബൈക്കുടമയെ കണ്ടെത്തി. തുടര്‍ന്ന് യാനിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വിശദമായി ചോദ്യം ചെയ്തപ്പോളാണ് യാനിക്ക് കെ.എസ്.ആര്‍.ടി.സിയോടുള്ള പകയുടെ കഥ പോലീസ് അറിയുന്നത്.
മെഡിക്കല്‍ ഷോപ്പ് നടത്തുന്ന യാനി, മുമ്പ് ഒരു പ്രാവശ്യം തൃശൂരില്‍ നിന്ന് കുന്നംകുളത്തേക്ക് അര്‍ധരാത്രിയില്‍ മടങ്ങുമ്പോള്‍ എതിരെവന്ന കെ.എസ്.ആര്‍.ടി.സി. ബസ് ലൈറ്റ് ഡിം ആക്കിയില്ല. മറ്റൊരിക്കല്‍ ഒരു ബസ് സൈഡും കൊടുത്തില്ല. ഇതോടെ യാനിക്ക് കെ.എസ്.ആര്‍.ടി.സിയോടുള്ള ദേഷ്യം പകയായി മാറുകയായിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ യാനി ബൈക്ക് ലൈറ്റ് ബ്രൈറ്റ് ഇട്ട് വേഗത്തില്‍ ഓടിച്ച് പോകുമ്പോള്‍ ബസുകള്‍ക്കു നേരെ കല്ലെറിയുകയായിരുന്നു.
ബനിയനുള്ളില്‍ കരുതിയ കല്ലുകളാണ് ബസുകള്‍ക്ക് നേരെ എറിഞ്ഞിരുന്നത്. യാനി ലഹരി ഉപയോഗിക്കുന്നയാളാണെന്നും പൊലീസ് . യാനിയുടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha



























