കൈക്കൂലി വാങ്ങി ഗവ. ഡോക്ടര്‍ പിടിയില്‍; രോഗിയില്‍ നിന്ന് 3000 രൂപ വാങ്ങിയത് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍

ഹെര്‍ണിയ ഓപ്പറേഷന് രണ്ടാംഗഡുവായി രോഗിയില്‍ നിന്ന് 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ കൊല്ലം പത്തനാപുരം ചെളികുഴി മൂത്താന്‍കഴിയത്ത് ഡോ.എം.എസ് സുജിത് കുമാറിനെ (48) വിജിലന്‍സ് അറസ്റ്റു ചെയ്തു. ഇന്നലെ വൈകിട്ട് അഞ്ചരയോടെ വീടിനോടു ചേര്‍ന്നുള്ള കണ്‍സള്‍ട്ടിംഗ് റൂമില്‍ വച്ചായിരുന്നു അറസ്റ്റ്.
മുണ്ടക്കയം സ്വദേശിയായ രോഗിയില്‍ നിന്നാണ് കൈക്കൂലി വാങ്ങിയത്. 5000 രൂപ ആവശ്യപ്പെട്ടതില്‍ ആദ്യഘട്ടമായി 2000 രൂപ വാങ്ങിയ ശേഷമാണ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. ഓപ്പറേഷനുശേഷം 3000 രൂപകൂടി ആവശ്യപ്പെട്ടു. തുടര്‍ന്ന് രോഗിയുടെ മകന്‍ വിജിലന്‍സില്‍ പരാതി നല്‍കി. വിജിലന്‍സ് നല്‍കിയ നോട്ടുകളാണ് കൈമാറിയത്.
ഡോ. സുജിത് രണ്ടുവര്‍ഷമായി കാഞ്ഞിരപ്പള്ളി കുന്നേല്‍ ചിറക്കടവിന് സമീപം കുടുംബമായി വാടകയ്ക്ക് താമസിക്കുകയാണ്. ഇയാള്‍ ഇതിനുമുമ്പും രോഗികളില്‍ നിന്ന് കൈക്കൂലി വാങ്ങിയിരുന്നതായി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇന്ന് കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha



























