Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

 ഗുരുവായൂരില്‍ എസ്‌ഐയെ ചവിട്ടിവീഴ്ത്തി.... വാഹനമോടിച്ചു കയറ്റി അപായപ്പെടുത്താന്‍ ശ്രമം... പോലീസ് സ്‌റ്റേഷനില്‍ പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട വളര്‍ത്തുനായയുമായെത്തി രണ്ടര മണിക്കൂറോളം അക്രമം അഴിച്ചുവിട്ട പ്രതി പിടിയില്‍

23 AUGUST 2022 07:29 AM IST
മലയാളി വാര്‍ത്ത

ഗുരുവായൂരില്‍ എസ്‌ഐയെ ചവിട്ടിവീഴ്ത്തി.... വാഹനമോടിച്ചു കയറ്റി എസ്‌ഐയെ അപായപ്പെടുത്താന്‍ ശ്രമം... പോലീസ് സ്‌റ്റേഷനില്‍ പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട വളര്‍ത്തുനായയുമായെത്തി രണ്ടര മണിക്കൂറോളം അക്രമം അഴിച്ചുവിട്ട പ്രതി പിടിയില്‍ .

പ്രതി രണ്ടര മണിക്കൂറോളം സ്റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. എസ്‌ഐയെ ചവിട്ടിവീഴ്ത്തുകയും മണ്‍വെട്ടി ഗ്രേഡ് എസ്‌ഐയുടെ തലയ്ക്കു നേരെ വീശുകയും വാഹനമോടിച്ചു കയറ്റി എസ്‌ഐയെ അപായപ്പെടുത്താനും ശ്രമിച്ചു. സ്റ്റേഷന്റെ ഗേറ്റ് തല്ലിത്തകര്‍ക്കുകയും കൊലവിളി മുഴക്കുകയും ചെയ്തു. ഒടുവില്‍ ബലപ്രയോഗത്തിലൂടെയാണ് അക്രമിയെ പൊലീസ് കീഴ്‌പ്പെടുത്തിയത്. കൂനംമൂച്ചി തരകന്‍മേലെയില്‍ വിന്‍സന്‍ (മണ്ടേല 50) ആണ് അറസ്റ്റിലായത്.



കണ്ടാണശേരിയില്‍ പ്രവര്‍ത്തിക്കുന്ന ഗുരുവായൂര്‍ പൊലീസ് സ്റ്റേഷനില്‍ ഇന്നലെ ഉച്ചയ്ക്കാണു സിനിമാക്കഥയെ വെല്ലുന്ന സംഭവങ്ങളുണ്ടായത്. വിന്‍സന്‍ നിരന്തരം വധഭീഷണി മുഴക്കുന്നുവെന്നുകാട്ടി കൂനംമൂച്ചി മണപ്പറമ്പില്‍ സന്തോഷ് പൊലീസിനു പരാതി നല്‍കിയിരുന്നു.

സന്തോഷിനോടും വിന്‍സനോടും ഇന്നലെ രാവിലെ 10നു സ്റ്റേഷനില്‍ എത്താന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. സന്തോഷ് 10 മണിയോടെ എത്തിയെങ്കിലും വിന്‍സന്‍ എത്തിയില്ല. 12 മണിയോടെ കാറിലെത്തിയ വിന്‍സന്‍ സ്റ്റേഷന്‍ വളപ്പില്‍ വാഹനം നിര്‍ത്തിയശേഷം പിന്‍സീറ്റ് തുറന്നു വളര്‍ത്തുനായയെ അഴിച്ചുവിടാന്‍ ശ്രമിച്ചു.



ഉഗ്രശബ്ദത്തില്‍ നായ കുരച്ചു ബഹളമുണ്ടാക്കിയതോടെ പൊലീസ് ഉദ്യോഗസ്ഥരടക്കം ഭീതിയിലായിപ്പോയി. സ്റ്റേഷനിലെത്തിയ പലരും പുറത്തേക്കോടി.

മറ്റുള്ളവരുടെ നേര്‍ക്കു നായയെ അഴിച്ചുവിടാനായി വിന്‍സന്‍ ശ്രമിച്ചെങ്കിലും നായ കാറില്‍ നിന്നിറങ്ങാതിരുന്നതു വലിയ അപകടം ഒഴിവാക്കി. ഇതിനിടെ പൊലീസുകാര്‍ക്കു നേരെയും പരാതിക്കാരനു നേരെയും വിന്‍സന്‍ അസഭ്യവര്‍ഷം തുടങ്ങുകയും ചെയ്തു


ഇതിനുശേഷം കാറുമായി കടന്നുകളയാന്‍ പ്രതി ശ്രമിച്ചപ്പോള്‍ പൊലീസ് ഗേറ്റ് അടച്ചിട്ടു. കാറില്‍ നിന്നിറങ്ങിയ വിന്‍സന്‍ സ്റ്റേഷന്‍ വളപ്പിലുണ്ടായിരുന്ന മണ്‍വെട്ടിയുമായെത്തി ഗേറ്റ് തകര്‍ത്തു. മതിലില്‍ ഇടിച്ച കാറിന്റെ പിന്‍ഗ്ലാസ് തകര്‍ന്നു. ഗ്രേഡ് എസ്‌ഐ ഗോപിനാഥന്റെ തലയ്ക്കു നേരെ മണ്‍വെട്ടി വീശിയെങ്കിലും ഒഴിഞ്ഞുമാറിയതിനാല്‍ രക്ഷപ്പെട്ടെങ്കിലും പിന്നീട് എസ്‌ഐയെ ചവിട്ടി വീഴ്ത്തി. മറ്റു പൊലീസുകാര്‍ പിടിച്ചുമാറ്റാന്‍ നോക്കിയെങ്കിലും അക്രമം തുടര്‍ന്നു.

എസ്‌ഐമാരായ വിന്‍സന്റ്, സജീവന്‍ എന്നിവര്‍ക്കു നേരിയ പരുക്കേറ്റു. പരാക്രമം നടക്കുന്നതിനിടെ വളര്‍ത്തുനായ ഒരുവട്ടം കാറിനു പുറത്തിറങ്ങിയെങ്കിലും ആരെയും ഉപദ്രവിച്ചില്ല. പൊലീസുകാര്‍ തന്നെ നായയെ സുരക്ഷിതമായി ബന്ധിച്ചു വിന്‍സന്റെ വീട്ടുകാര്‍ക്കു കൈമാറുകയും ചെയ്തു. പ്രതിയെ റിമാന്‍ഡിലാക്കി. വധശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍, പൊലീസുകാരെ ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.  

 

 

"0"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'അമ്മ' പിരിച്ചുവിടണമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ തനിക്ക് വലിയ വേദനയുണ്ടാക്കുന്നുവെന്ന് നടന്‍ രവീന്ദ്രന്‍  (25 minutes ago)

ശ്വേത മേനോന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി നടി ബീന ആന്റണി  (58 minutes ago)

വ്യാജ പ്രചാരണങ്ങള്‍ നടത്തി തന്നെ ഇനിയും ദ്രോഹിക്കരുതെന്ന് രേണു സുധി  (1 hour ago)

ശ്വേതാ മേനോനെതിരെ രൂക്ഷവിമര്‍ശനവുമായി നടി ഉഷ ഹസീന  (1 hour ago)

ഭാഗ്യരാജ് മരിച്ചപ്പോള്‍ കാണാന്‍ പോകാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി ഉര്‍വശി  (1 hour ago)

വനിതാ സെല്ലില്‍ വച്ച് തനിക്ക് മാനസിക പീഡനവും ഭീഷണിയും നേരിടേണ്ടിവന്നെന്ന് നടി അന്‍സിബ ഹസ്സന്റെ പരാതി  (1 hour ago)

സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാന്‍ 160 കോടിയുടെ സമഗ്ര ശുദ്ധജലപദ്ധതി  (1 hour ago)

KASARGOD ഞെട്ടലോടെ നാട്  (1 hour ago)

ബജറ്റില്‍ പ്രഖ്യാപിച്ച ജ്വല്ലറി പാര്‍ക്ക് ഈ വര്‍ഷം വരുമെന്ന് മുഖ്യമന്ത്രി  (1 hour ago)

പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക  (2 hours ago)

തുരങ്കനിര്‍മാണ സ്ഥലത്തുനിന്ന് മണ്ണ് മാറ്റാത്തതാണ് ദുരന്തമുണ്ടാക്കിയതെന്നു മുഖ്യമന്ത്രി  (2 hours ago)

വീടിന് മുകളില്‍ നാല് നിലയുള്ള കെട്ടിടം ചെരിഞ്ഞു വീണ് 5 കുട്ടികളടക്കം 6 പേര്‍ മരിച്ചു  (2 hours ago)

DELHI വിജനമായ ഫ്‌ലാറ്റിലേക്ക് ആകൃതി എങ്ങനെ എത്തി?  (2 hours ago)

വയനാട്ടില്‍ കനത്ത മഴയില്‍ മണ്ണിടിച്ചില്‍; കാണാതായ ഒരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി, ആളുകള്‍ കുടുങ്ങി കിടക്കുന്നതായി സംശയം  (2 hours ago)

ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ  (3 hours ago)

Malayali Vartha Recommends