മട്ടന്നൂര്‍ പൊറോറയില്‍ യു.ഡി.എഫ്. ആഹ്ളാദ പ്രകടനത്തിന് നേരെ അക്രമം....രണ്ട് വനിതകള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരുക്ക്

മട്ടന്നൂര്‍ പൊറോറയില്‍ യു.ഡി.എഫ്. ആഹ്ളാദ പ്രകടനത്തിന് നേരെ അക്രമം. രണ്ട് വനിതകള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരുക്ക്. ഇവരെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മട്ടന്നൂര്‍ നഗര സഭയില്‍ തുടര്‍ച്ചയായി ആറാം തവണയും എല്‍ഡിഎഫ് ഭരണം പിടിച്ചെടുത്തിരുന്നു. അതേസമയം കഴിഞ്ഞ തവണ എല്‍ഡിഎഫിന്റേതായിരുന്ന 7 സീറ്റുകള്‍ യുഡിഎഫ് ഇത്തവണ പിടിച്ചെടുത്തു.
35 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ എല്‍ഡിഎഫ് 21 വാര്‍ഡുകളിലും യുഡിഎഫ് 14 വാര്‍ഡുകളിലും വിജയിച്ചു.ആറാം തവണയാണ് മട്ടന്നൂരില്‍ എല്‍ഡിഎഫ് വിജയിക്കുന്നത്. പൊതുതിരഞ്ഞെടുപ്പില്‍ 84.61 ശതമാനമായിരുന്നു പോളിംഗ്. ആകെയുള്ള 38811 വോട്ടര്‍മാരില്‍ 32837 പേരാണ് വോട്ട് ചെയ്തത്. 35 വാര്‍ഡുകളിലുമായി 111 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. മട്ടന്നൂര്‍ എച്ച് എച്ച് എസ് എസിലാണ് വോട്ടെണ്ണല്‍ നടന്നത്.
"
https://www.facebook.com/Malayalivartha



























