Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

കയ്യടികള്‍ ഉയര്‍ന്നു... തലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ സ്ഥലമായ കിഴക്കേക്കോട്ട മേല്‍പ്പാലം ഉദ്ഘാടനത്തില്‍ താരമായി പൃഥ്വിരാജ്; തിരുവനന്തപുരത്ത് വരുമ്പോള്‍ ആണ് നമ്മുടെ, എന്റെ എന്നൊക്കെയുള്ള തോന്നല്‍ ഉണ്ടാകുന്നത്; പൃഥ്വിയെ സ്‌നേഹപൂര്‍വം സ്വീകരിച്ച് തലസ്ഥാനം

23 AUGUST 2022 11:57 AM IST
മലയാളി വാര്‍ത്ത

പൊതുവേ ഹെഡ് വെയിറ്റെന്ന് പറയുന്ന പൃഥ്വിരാജ് ഇന്നലെ തലസ്ഥാനത്തെ സ്വന്തം പയ്യനായി. ഉത്സവാന്തരീക്ഷത്തില്‍ തിരുവനന്തപുരം കിഴക്കേക്കോട്ട കാല്‍നട മേല്‍പ്പാലം തുറന്നപ്പോഴാണ് പൃഥ്വിരാജ് താരമായത്. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസായിരുന്നു കേരളത്തിലെ ഏറ്റവും നീളം കൂടിയ കാല്‍നട മേല്‍പ്പാലം ഉദ്ഘാടനം ചെയ്തത്. ഇതിനൊപ്പം സെല്‍ഫി പോയിന്റ് തുറന്ന് നല്‍കിയത് പൃഥ്വിരാജായിരുന്നു.

കിഴക്കേക്കോട്ട കാല്‍നട മേല്‍പ്പാലം ഉദ്ഘാടന വേദിയില്‍ തിരുവനന്തപുരത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പൃഥ്വിരാജ് പങ്കുവെച്ചു. താന്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് പലതവണ ബൈക്കില്‍ സ്പീഡില്‍ പോയതിന് പൊലീസ് നിര്‍ത്തിച്ചിട്ടുണ്ട്. ആ വഴിയില്‍ ഒരു പൊതുചടങ്ങിന്റെ ഭാഗമായതില്‍ സന്തോഷമെന്ന് നടന്‍ പറഞ്ഞു. ഇതുപോലുള്ള മികച്ച സൗകര്യങ്ങള്‍ ഒരുക്കാന്‍ മേയര്‍ ആര്യ രാജേന്ദ്രനും സംഘത്തിനും ഇനിയും സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

ഒരുപാട് കാലങ്ങള്‍ക്ക് ശേഷമാണ് എന്റെ ഒരു സിനിമ തിരുവനന്തപുരത്ത് ഷൂട്ട് ചെയ്യുന്നത്. യാദൃശ്ചികവശാല്‍ ആ സമയം തന്നെ ഇതുപോലൊരു പൊതുപരിപാടി ഷെഡ്യൂള്‍ ചെയ്യപ്പെടാനും അതില്‍ ക്ഷണം ലഭിക്കാനും ഭാഗ്യം ലഭിച്ച വ്യക്തിയാണ് ഞാന്‍. എല്ലാവരും, പ്രത്യേകിച്ച് സിനിമ താരങ്ങള്‍ ജനിച്ച നാട്ടില്‍ പോകുമ്പോള്‍ പറയുന്ന സ്ഥിരം ഡയലോഗാണ് ജനിച്ച നാട്ടില്‍ വരുമ്പോളുള്ള സന്തോഷം എന്ന്.

ഇതില്‍ യഥാര്‍ത്ഥത്തിലുള്ള സന്തോഷം എന്താണെന്ന് അറിയാമോ, ഞാനൊക്കെ കോളേജില്‍ പഠിക്കുന്ന കാലത്ത് ഈ പഴവങ്ങാടിയില്‍ നിന്നും കിഴക്കേകോട്ട വരെയുളള റോഡിലാണ് സ്ഥിരം പൊലീസ് ചെക്കിങ്. ഞങ്ങളൊക്കെ ബൈക്കില്‍ സ്പീഡില്‍ പോയതിന് പല തവണ നിര്‍ത്തിച്ചിട്ടുണ്ട്. ആ വഴിയില്‍ ഒരു പൊതുചടങ്ങില്‍ ഇത്രയും നാട്ടുകാരുടെ സന്തോഷത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ സത്യത്തില്‍ ഒരു പ്രത്യേക സന്തോഷം തന്നെയുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു.

ഉദ്ഘാടന ചടങ്ങിലേക്ക് കാറിലെത്തിയതുമുതല്‍ ഏവരുടെയും ശ്രദ്ധ കവര്‍ന്നത് നടന്‍ പൃഥ്വിരാജായിരുന്നു. മേല്‍പ്പാലത്തിലെ സെല്‍ഫി പോയിന്റ് നാട്ടുകാര്‍ക്കായി തുറന്നു നല്‍കലായിരുന്നു പൃഥ്വിരാജില്‍ അര്‍പ്പിതമായ കര്‍ത്തവ്യം. ഇതിനായി തലസ്ഥാന മേയര്‍ ആര്യ രാജേന്ദ്രന്‍ ക്ഷണിച്ചതടക്കമുള്ള വാക്കുകള്‍ ഏറെ കയ്യടിയോടെയാണ് ആര്‍ത്തിരമ്പിയ ജനക്കൂട്ടം സ്വീകരിച്ചത്. എന്തിനാ നമ്മള്‍ വെയിറ്റ് ചെയ്യുന്നത് എന്നായിരുന്നു മേയര്‍ ആര്യ രാജേന്ദ്രന്‍ ആദ്യം ചോദിച്ചത്. അപ്പോള്‍ തന്നെ കരഘോഷമുയര്‍ന്നു.

മലയാളികളുടെ പ്രിയപ്പെട്ട രാജുവേട്ടന്‍ എന്നായിരുന്നു മേയര്‍ പിന്നീട് അഭിസംബോധന ചെയ്തത്. ഇതിനും നിറയെ കയ്യടിയായിരുന്നു ലഭിച്ചത്. സെല്‍ഫി പോയിന്റ് ഉദ്ഘാടനത്തിനായി മേയറുടെ ക്ഷണം സ്വീകരിച്ച് വേദിയിലെത്തിയ പൃഥ്വി വാക്കുകള്‍ കൊണ്ടും ഏവരുടെയും മനം കവര്‍ന്നു. ജന്മനാട്ടില്‍ ലഭിച്ച ഭാഗ്യമെന്നായിരുന്നു നടന്‍ ഉദ്ഘാടന വേദിയെ വിശേഷിപ്പിച്ചത്. താന്‍ ജന്മം കൊണ്ട സ്ഥലത്ത് ഇങ്ങനെയൊരു വേദിയില്‍ എത്താനായതിലെ സന്തോഷം പൃഥ്വി മറച്ചുവയ്ക്കാതെ പങ്കിട്ടു. താരത്തിന്റെ വാക്കുകളെല്ലാം നിറഞ്ഞ കയ്യടിയോടെയാണ് ഏവരും സ്വീകരിച്ചത്.

അതേസമയം ഉദ്ഘാടന ചടങ്ങില്‍ സെല്‍ഫി പോയിന്റ് സമര്‍പ്പിക്കാനെത്തിയ നടന്‍ പൃഥ്വിരാജായിരുന്നു ഏറ്റവുമധികം കയ്യടി നേടിയത്. തിരുവനന്തപുരത്ത് നിന്ന് പ്രശസ്തിയുടെ കൊടുമുടികയറിയവരുടെ ചിത്രങ്ങള്‍ ഉള്‍ക്കൊളളുന്ന അഭിമാന സ്ഥലാണ് മേല്‍പ്പാലത്തിലെ ഈ സെല്‍ഫി പോയിന്റ്. എല്‍ ഷെയ്പ്പില്‍ രൂപകല്‍പ്പന ചെയ്ത അന്തപുരിയുടെ പുതുക്കോട്ടയുടെ പരിപാലചനച്ചുമതലയും കരാര്‍ കമ്പനിക്കാണ്.

സംസ്ഥാനത്തെ ഏറ്റവും ഗതാഗത തിരക്കേറിയ ബസ് സ്‌റ്റോപ്പില്‍ ഇനി മുതല്‍ അനായാസം റോഡ് മുറിച്ചുകടക്കാമെന്നതാണ് മേല്‍പ്പാലത്തിന്റെ ഗുണം. 4 കോടി രൂപ ചെലവില്‍ 104 മീറ്റര്‍ നീളത്തില്‍ പണിത കാല്‍നടമേല്‍പ്പാലമാണ് ജനങ്ങള്‍ക്ക് സ്വന്തമായത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'അമ്മ' പിരിച്ചുവിടണമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ തനിക്ക് വലിയ വേദനയുണ്ടാക്കുന്നുവെന്ന് നടന്‍ രവീന്ദ്രന്‍  (1 hour ago)

ശ്വേത മേനോന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി നടി ബീന ആന്റണി  (1 hour ago)

വ്യാജ പ്രചാരണങ്ങള്‍ നടത്തി തന്നെ ഇനിയും ദ്രോഹിക്കരുതെന്ന് രേണു സുധി  (1 hour ago)

ശ്വേതാ മേനോനെതിരെ രൂക്ഷവിമര്‍ശനവുമായി നടി ഉഷ ഹസീന  (2 hours ago)

ഭാഗ്യരാജ് മരിച്ചപ്പോള്‍ കാണാന്‍ പോകാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി ഉര്‍വശി  (2 hours ago)

വനിതാ സെല്ലില്‍ വച്ച് തനിക്ക് മാനസിക പീഡനവും ഭീഷണിയും നേരിടേണ്ടിവന്നെന്ന് നടി അന്‍സിബ ഹസ്സന്റെ പരാതി  (2 hours ago)

സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാന്‍ 160 കോടിയുടെ സമഗ്ര ശുദ്ധജലപദ്ധതി  (2 hours ago)

KASARGOD ഞെട്ടലോടെ നാട്  (2 hours ago)

ബജറ്റില്‍ പ്രഖ്യാപിച്ച ജ്വല്ലറി പാര്‍ക്ക് ഈ വര്‍ഷം വരുമെന്ന് മുഖ്യമന്ത്രി  (2 hours ago)

പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക  (2 hours ago)

തുരങ്കനിര്‍മാണ സ്ഥലത്തുനിന്ന് മണ്ണ് മാറ്റാത്തതാണ് ദുരന്തമുണ്ടാക്കിയതെന്നു മുഖ്യമന്ത്രി  (2 hours ago)

വീടിന് മുകളില്‍ നാല് നിലയുള്ള കെട്ടിടം ചെരിഞ്ഞു വീണ് 5 കുട്ടികളടക്കം 6 പേര്‍ മരിച്ചു  (2 hours ago)

DELHI വിജനമായ ഫ്‌ലാറ്റിലേക്ക് ആകൃതി എങ്ങനെ എത്തി?  (3 hours ago)

വയനാട്ടില്‍ കനത്ത മഴയില്‍ മണ്ണിടിച്ചില്‍; കാണാതായ ഒരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി, ആളുകള്‍ കുടുങ്ങി കിടക്കുന്നതായി സംശയം  (3 hours ago)

ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ  (3 hours ago)

Malayali Vartha Recommends