പരീക്ഷ ഒന്നര മണിക്കൂറിനുള്ളില്‍ എഴുതി തീര്‍ത്ത് കല്യാണചടങ്ങുകളിലേക്കായി ദേവലായത്തിലേക്ക്.... പരീക്ഷാ ദിനവും വിവാഹ ദിവസവും ഒന്നായതോടെ അനീന കോളജിലെത്തിയത് മണവാട്ടിയായി ഒരുങ്ങി

പരീക്ഷ ഒന്നര മണിക്കൂറിനുള്ളില്‍ എഴുതി തീര്‍ത്ത് കല്യാണചടങ്ങുകളിലേക്കായി ദേവലായത്തിലേക്ക്.... പരീക്ഷാ ദിനവും വിവാഹ ദിവസവും ഒന്നായതോടെ മണവാട്ടിയായി ഒരുങ്ങിയാണ് അനീന കോളജിലെത്തിയത്.
പടപ്പക്കര സെന്റ് ജോസഫ് ദേവാലയത്തില്‍ തന്റെ ജീവിതത്തിന്റെ പുതിയ അധ്യായം തുടങ്ങുന്നതിനുള്ള ഒരുക്കങ്ങള്‍ നടക്കുമ്പോള്‍ മണവാട്ടി അനീന രാജ് തൊട്ടടുത്തുള്ള കോളജില്‍ പരീക്ഷയെഴുത്തിന്റെ തിരക്കിലായിരുന്നു.
പടപ്പക്കര ഫാത്തിമ ജംക്ഷന്‍ ചെറുപുഷ്പ വിലാസത്തില്‍ രാജന്‍ ആന്റണിയുടെയും ചെറുപുഷ്പത്തിന്റെയും മകളായ അനീന പേരയം എന്‍ എസ് എസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ അവസാന വര്‍ഷ എംഎ ഇംഗ്ലിഷ് വിദ്യാര്‍ത്ഥിനിയാണ്.
കോട്ടപ്പുറം തടവിള വീട്ടില്‍ രാജുവിന്റെയും ബ്രിജിറ്റയുടെയും മകന്‍ ആര്‍. സന്തോഷാണ് വരന്‍.രാവിലെ 9.30 ന് ആരംഭിച്ച പരീക്ഷ ഒന്നര മണിക്കൂറിനുള്ളില്‍ എഴുതിത്തീര്‍ത്താണ് അനീന ദേവാലയത്തിലെ ചടങ്ങുകളിലേക്ക് എത്തിയത്.
അവസാന സെമസ്റ്റര്‍ പരീക്ഷയിലെ കോംപ്രിഹെന്‍സീവ് പേപ്പര്‍ പരീക്ഷയായിരുന്നു ഇന്നലെ നടന്നത്. സാധാരണ സര്‍വകലാശാല പരീക്ഷകളില്‍ നിന്നു വ്യത്യസ്തമായി 100 ചോദ്യങ്ങളുള്ള ഒബ്ജക്ടീവ് ടൈപ്പ് ക്വസ്റ്റ്യന്‍ പേപ്പറായതിനാല്‍ പരീക്ഷ എഴുതാന്‍ 3 മണിക്കൂര്‍ വേണ്ടി വരാത്തതും അനീനയ്ക്കു ഏറെ സഹായകമായി . 11 ന് മിന്നുകെട്ട് ചടങ്ങുകള്‍ക്കായി ദേവാലയ അങ്കണത്തിലെത്താനും കഴിഞ്ഞു.
"
https://www.facebook.com/Malayalivartha



























