കഥാകൃത്തും അധ്യാപകനുമായ ഡോ. എസ്.വി. വേണുഗോപന്‍ നായര്‍ അന്തരിച്ചു...വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു

കഥാകൃത്തും അധ്യാപകനുമായ ഡോ. എസ്.വി. വേണുഗോപന്‍ നായര്‍ (76) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ 1.30ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
1945 ഏപ്രില്‍ 18-ന് നെയ്യാറ്റിന്‍കര താലൂക്കിലെ കാരോടു ദേശത്ത് ജനിച്ചു. പി. സദാശിവന്‍ തമ്പി, ജെ വി വിശാലാക്ഷിയമ്മ എന്നിവരാണ് മാതാപിതാക്കള്‍. കുളത്തൂര്‍ ഹൈസ്‌കൂളിലും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലുമായിരുന്നു വിദ്യാഭ്യാസം.
മലയാള സാഹിത്യത്തില്‍ എം. എ., എം. ഫില്‍., പിഎച്ച്.ഡി ബിരുദങ്ങള്‍ നേടി. നാഗര്‍കോവില്‍ സ്‌കോട്ട് ക്രിസ്റ്റ്യന്‍ കോളജിലും മഞ്ചേരി, നിലമേല്‍, ധനുവച്ചപുരം, ഒറ്റപ്പാലം, ചേര്‍ത്തല എന്‍. എസ്. എസ്. എന്നീ കോളേജുകളിലും മലയാളം അദ്ധ്യാപകനായി ജോലി ചെയ്തിട്ടുണ്ടായിരുന്നു.
ഗര്‍ഭശ്രീമാന്‍, ആദിശേഷന്‍, മൃതിതാളം, രേഖയില്ലാത്ത ഒരാള്‍, തിക്തം തീക്ഷ്ണം തിമിരം, ഭൂമിപുത്രന്റെ വഴി, കഥകളതിസാദരം, എന്റെ പരദൈവങ്ങള്‍, ഒറ്റപ്പാലം തുടങ്ങിയവയാണ് പ്രധാന കഥാസമാഹാരങ്ങള്‍.
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, ഇടശേരി അവാര്‍ഡ്, പത്മരാജന്‍ പുരസ്‌കാരം, ലളിതാംബിക അന്തര്‍ജനം ജന്മശതാബ്ദി പുരസ്‌കാരം, സി.വി സാഹിത്യ പുരസ്‌കാരം, ഡോ. കെ എം ജോര്‍ജ് ട്രസ്റ്റ് ഗവേഷണ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. സംസ്‌കാരം വ്യാഴാഴ്ച നടക്കും.
https://www.facebook.com/Malayalivartha
























