Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

മയക്കുമരുന്നു കടത്ത് സംഘത്തിലെ മുഖ്യ കണ്ണി; നൈജീരിയ സ്വദേശിനി യുകാമ ഇമ്മാനുവേല ഒമിഡുമിനെ കുടുക്കിയത് വാട്‌സ് ആപ്പ് സന്ദേശത്തിലൂടെ, കസ്റ്റംസ് നൈജീരിയക്കാരിക്ക് വാട്‌സ് ആപ്പ് സന്ദേശം അയച്ചത് കൊച്ചി വിമാനത്താവളത്തില്‍ കോടികളുടെ മയക്കുമരുന്നുമായി പിടിയിലായ മുരളീധരന്‍ നായരുടെ ഫോണില്‍നിന്ന്....

23 AUGUST 2022 10:43 AM IST
മലയാളി വാര്‍ത്ത

കൊച്ചി വിമാനത്താവളത്തില്‍ കോടികളുടെ മയക്കുമരുന്നുമായി പിടിയിലായ മുരളീധരന്‍ നായരിൽ നിന്ന് പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. മയക്കുമരുന്നു കടത്ത് സംഘത്തിലെ മുഖ്യ കണ്ണിയായ നൈജീരിയ സ്വദേശിനി യുകാമ ഇമ്മാനുവേല ഒമിഡുമിനെ കുടുക്കിയത് വാട്‌സ് ആപ്പ് സന്ദേശത്തിലൂടെയെന്ന് റിപ്പോർട്ട്. മയക്കുമരുന്നുമായി പിടിയിലായ മുരളീധരന്‍ നായരുടെ ഫോണില്‍നിന്ന് കസ്റ്റംസ് നൈജീരിയക്കാരിക്ക് വാട്‌സ് ആപ്പ് സന്ദേശം അയയ്ക്കുകയുണ്ടായി. താന്‍ ഡല്‍ഹിയിലെത്തിയെന്നും ഹോട്ടല്‍ ജാസ്മിനില്‍ 201-ാം നമ്പര്‍ മുറിയിലുണ്ടെന്നുമായിരുന്നു സന്ദേശം അയയ്ക്കുകയുണ്ടായി. സന്ദേശം കണ്ട് മയക്കുമരുന്ന് ഏറ്റുവാങ്ങാന്‍ ഹോട്ടലിലെത്തിയെ നൈജീരിയക്കാരിയെ ലോബിയില്‍ കാത്തുനിന്നിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു.

അതോടൊപ്പം തന്നെ ഇവരില്‍നിന്ന് 2.20 ലക്ഷം രൂപയും പിടിച്ചെടുത്തു. മയക്കുമരുന്നിന്റെ വിലയായി മുരളീധരന്‍ നായര്‍ക്കു കൊടുക്കാനുള്ള തുകയായിരുന്നു ഇത്. മുരളീധരന്‍ നായര്‍ മയക്കുമരുന്നുമായി കൊച്ചിയിലെത്തിയെന്നും ഡല്‍ഹിക്ക് തിരിക്കുകയാണെന്നും യുകാമ ഒമിഡുമിനെ അറിയിക്കുകയുണ്ടായി. യുകാമ ഇമ്മാനുവേല ഒമിഡുമിനെ കസ്റ്റംസ് ഡല്‍ഹി കോടതിയില്‍ ഹാജരാക്കി. കൊച്ചിയില്‍നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഡല്‍ഹിയിലെത്തി ഇവരെ ട്രാന്‍സിറ്റ് റിമാന്‍ഡ് മുഖേന ചൊവ്വാഴ്ച കൊച്ചിയിലെത്തിക്കുന്നതാണ്. മുരളീധരന്‍ നായരെ തിങ്കളാഴ്ച തന്നെ അങ്കമാലി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കൂടാതെ സിംബാബ്വേയില്‍നിന്ന് ദോഹ വഴി ഞായറാഴ്ച കൊച്ചിയിലെത്തിയ പാലക്കാട് സ്വദേശി മുരളീധരന്‍ നായരുടെ പക്കല്‍നിന്ന് 36 കോടി രൂപയോളം വില വരുന്ന 18 കിലോ മെഥാക്വിനോളാണ് കൊച്ചി വിമാനത്താവളത്തില്‍ പിടികൂടിയത്.

അങ്ങനെ കൊച്ചി വിമാനത്താവളത്തില്‍ 36 കോടി രൂപയുടെ മയക്കുമരുന്നുമായി പിടിയിലായ പാലക്കാട് സ്വദേശി മുരളീധരന്‍ നായര്‍ ഉണ്ണിയെ വിവിധ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യുകയുണ്ടായി. ഇന്റലിജന്‍സ് ബ്യൂറോ, ആന്റി ടെററിസ്റ്റ് സ്‌ക്വാഡ്, സ്പെഷ്യല്‍ ബ്രാഞ്ച്, നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ എന്നീ ഏജന്‍സികളാണ് തിങ്കളാഴ്ച കൊച്ചി വിമാനത്താവളത്തിലെത്തി മുരളീധരന്‍ നായരെ ചോദ്യം ചെയ്തിരുന്നത്.

അതേസമയം മയക്കുമരുന്ന് കടത്ത് സംഘത്തിന് തീവ്രവാദ ബന്ധമുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്യുകയാണ്. മയക്കുമരുന്ന് കടത്തിനു പിന്നില്‍ ആഫ്രിക്കന്‍ സംഘമാണ്. മലയാളിയെ ഉപയോഗപ്പെടുത്തി കൊച്ചിയിലേക്ക് മയക്കുമരുന്ന് എത്തിച്ചാല്‍ സംശയിക്കില്ല എന്ന ധാരണയിലാണ് സംഘം മുരളീധരന്‍ നായരെ ദൗത്യം ഏല്‍പ്പിച്ചിരുന്നത്. മുരളീധരന്‍ നായര്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് യു.കെ. യില്‍ ജോലിക്കായി ശ്രമിച്ചിരുന്നു. തുണിവ്യാപാരം നടത്താമെന്നു പറഞ്ഞ് മുരളീധരന്‍ നായരെ മയക്കുമരുന്ന് സംഘം യു.കെ. യിലേക്ക് ക്ഷണിക്കുകയുണ്ടായി.

ഇതേ തുടര്‍ന്നാണ് സിംബാബ്വേയില്‍നിന്ന് കൊച്ചി വഴി ഡല്‍ഹിക്ക് മയക്കുമരുന്ന് എത്തിക്കുന്ന ദൗത്യം ഏല്‍പ്പിച്ചത്. കൂടത്തെ മുരളീധരന്‍ നായര്‍ മുമ്പ് അഞ്ചുവട്ടം സിംബാബ്വേ യാത്ര നടത്തിയിട്ടുണ്ട്. പലവട്ടം കൊച്ചിയില്‍നിന്ന് ഡല്‍ഹി യാത്രയും നടത്തിയിട്ടുണ്ട്. മയക്കുമരുന്ന് സുരക്ഷിതമായി എത്തിച്ചാല്‍ രണ്ട് ലക്ഷം രൂപയാണ് പ്രതിഫലമായി ലഭിക്കുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'അമ്മ' പിരിച്ചുവിടണമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ തനിക്ക് വലിയ വേദനയുണ്ടാക്കുന്നുവെന്ന് നടന്‍ രവീന്ദ്രന്‍  (1 hour ago)

ശ്വേത മേനോന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി നടി ബീന ആന്റണി  (1 hour ago)

വ്യാജ പ്രചാരണങ്ങള്‍ നടത്തി തന്നെ ഇനിയും ദ്രോഹിക്കരുതെന്ന് രേണു സുധി  (1 hour ago)

ശ്വേതാ മേനോനെതിരെ രൂക്ഷവിമര്‍ശനവുമായി നടി ഉഷ ഹസീന  (2 hours ago)

ഭാഗ്യരാജ് മരിച്ചപ്പോള്‍ കാണാന്‍ പോകാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി ഉര്‍വശി  (2 hours ago)

വനിതാ സെല്ലില്‍ വച്ച് തനിക്ക് മാനസിക പീഡനവും ഭീഷണിയും നേരിടേണ്ടിവന്നെന്ന് നടി അന്‍സിബ ഹസ്സന്റെ പരാതി  (2 hours ago)

സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാന്‍ 160 കോടിയുടെ സമഗ്ര ശുദ്ധജലപദ്ധതി  (2 hours ago)

KASARGOD ഞെട്ടലോടെ നാട്  (2 hours ago)

ബജറ്റില്‍ പ്രഖ്യാപിച്ച ജ്വല്ലറി പാര്‍ക്ക് ഈ വര്‍ഷം വരുമെന്ന് മുഖ്യമന്ത്രി  (2 hours ago)

പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക  (2 hours ago)

തുരങ്കനിര്‍മാണ സ്ഥലത്തുനിന്ന് മണ്ണ് മാറ്റാത്തതാണ് ദുരന്തമുണ്ടാക്കിയതെന്നു മുഖ്യമന്ത്രി  (2 hours ago)

വീടിന് മുകളില്‍ നാല് നിലയുള്ള കെട്ടിടം ചെരിഞ്ഞു വീണ് 5 കുട്ടികളടക്കം 6 പേര്‍ മരിച്ചു  (2 hours ago)

DELHI വിജനമായ ഫ്‌ലാറ്റിലേക്ക് ആകൃതി എങ്ങനെ എത്തി?  (3 hours ago)

വയനാട്ടില്‍ കനത്ത മഴയില്‍ മണ്ണിടിച്ചില്‍; കാണാതായ ഒരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി, ആളുകള്‍ കുടുങ്ങി കിടക്കുന്നതായി സംശയം  (3 hours ago)

ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ  (3 hours ago)

Malayali Vartha Recommends