പിണറായിക്ക് കൊടും വെട്ട് ബില്ല് അവതരിപ്പിച്ചാല്‍ തീര്‍ന്നു ഗവര്‍ണര്‍ക്ക് കൈ കൊടുത്ത് വിഡി സതീശന്‍...

ലോകായുക്ത വിധി പേടിച്ച് പിണറായി വിജയന്‍ ചെയ്തു കൂട്ടുന്നതൊക്കെ അപഹാസ്യമാകുകയാണ്. സര്‍വ്വകലാശാലകളില്‍ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന കാര്യം ലിസ്റ്റിലില്ലെങ്കിലും പ്രത്യേകം നിയമസഭാ സമ്മേളനത്തില്‍ അത് അവതരിപ്പിക്കപ്പെടും എന്ന വിലയിരുത്തലാണുള്ളത്. എന്നാല്‍ ഇതിനേക്കാളൊക്കെ പിണറായി ലക്ഷ്യം വയ്ക്കുന്നത് ലോകായുക്തയുടെ ബില്ലാണ്. അതില്‍ അടിയന്തരമായി തീരുമാനമുണ്ടായില്ലെങ്കില്‍ നാളെ തനിക്കെതിരെയുള്ള കള്ളി വെളിച്ചത്തുവരും എന്ന ഭയം പിണറായിയെ വേട്ടയാടാന്‍ തുടങ്ങിയിട്ട് നാളു കുറേ ആയി. ആ ഒരു ഭയം തന്നെയാണ് ലോകായുക്തയ്‌ക്കെതിരെ നീങ്ങാന്‍ സര്‍ക്കാരിനെ പ്രേപിപ്പിച്ച ഘടകവും.
എന്തായാലും ഗവര്‍ണര്‍ രണ്ടും കല്‍പ്പിച്ച് തന്നെയാണ് തനിക്കെതിരെയുള്ള നീക്കങ്ങള്‍ അദേഹം മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ നിലവിലെ സഖാക്കന്മാാരുടെ പത്‌നിമരെ തിരുകിക്കയറ്റിയ കാര്യത്തില്‍ ഒരു തീരുമാനമുണ്ടാക്കിയേ അടങ്ങൂ എന്ന നിലപാടിലാണ് അദേഹം. ഇതിനിടയില്‍. എരി തീയില്‍ എണ്ണയൊഴിച്ച് ആളിക്കത്തിക്കുകയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അതായത് എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ നടത്തിയ ബന്ധു നിയമനങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. ബന്ധു നിയമനവും സ്വജനപക്ഷപാതവും കാട്ടി, മികവിന്റേയും ആശയസംവാദങ്ങളുടെയും വിളനിലമാകേണ്ട സര്‍വകലാശാലകളെ സര്‍ക്കാര്‍ തകര്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി. കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്തുണ്ടായിരിക്കുന്ന തകര്‍ച്ചയെ തുടര്‍ന്ന് ഉപരിപഠനത്തിനായി മറ്റും രാജ്യങ്ങളെയും സംസ്ഥാനങ്ങളെയും ആശ്രയിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണവും സംസ്ഥാനത്ത് കൂടി വരികയാണ്.
യൂണിവേഴ്‌സിറ്റി നിയമങ്ങള്‍ എല്ലാ സര്‍വകലാശാലകള്‍ക്കും സമ്പൂര്‍ണ സ്വയംഭരണം ഉറപ്പാക്കുന്നുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാര്‍ അവരുടെ ബന്ധുക്കളെ നിയമിക്കാനുള്ള കേന്ദ്രമാക്കി സര്‍വകലാശാലകളെ മാറ്റിയിരിക്കുകയാണ്. മുന്‍ രാജ്യസഭാംഗവും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ കെ.കെ രാഗേഷിന്റെ ഭാര്യയായ പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാലയില്‍ മലയാളം അസോസിയേറ്റ് പ്രൊഫസറാക്കിയത് ബന്ധു നിയമന പട്ടികയില്‍ ഏറ്റവും അവസാനത്തേതാണ്. സി.പി.എം നേതാവിന്റെ ഭാര്യയുടെ റിസര്‍ച്ച് സ്‌കോര്‍ മറ്റ് ആറ് ഉദ്യോഗാര്‍ത്ഥികളേക്കാള്‍ കുറവായിട്ടും വൈസ് ചാന്‍സലര്‍ അധ്യക്ഷനായ സമിതിയുടെ അഭിമുഖത്തില്‍ അവര്‍ ഒന്നാം സ്ഥാനത്തെത്തിയത് അദ്ഭുതകരമാണ്. ഈ സാഹചര്യത്തില്‍ കഴിഞ്ഞ ആറ് വര്‍ഷത്തെ സര്‍വകലാശാലാ നിയമനങ്ങളില്‍ സ്വജനപക്ഷപാതമുണ്ടെന്ന ആരോപണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടണമെന്ന് പ്രതിപക്ഷ നേതാവ് അഭ്യര്‍ത്ഥിച്ചു.
അതേസമയം സര്‍വ്വകലാശാലകളില്‍ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറക്കുന്ന ബില്ലിന്റെ കരട് തയ്യാറായി. വിസി നിയമനത്തിനുള്ള സര്‍ച്ച് കമ്മിറ്റിയില്‍ അഞ്ച് അംഗങ്ങളായിരിക്കും ഉണ്ടാകുക. സമിതിയില്‍ സര്‍ക്കാരിന് മേധാവിത്വമുണ്ടാകുന്ന തരത്തിലാണ് ക്രമീകരണം. ഗവര്‍ണറെ മറികടന്ന് സര്‍ക്കാരിന് ഇഷ്ടമുള്ള ആളെ വിസി ആക്കാം കഴിയുന്ന രീതിയിലാണ് പുതിയ ബില്‍.
ഗവര്‍ണര്‍ കടുപ്പിക്കുമ്പോഴാണ് ഗവര്‍ണറുടെ പിണറായി ഭയന്ന് ഇത്തരത്തിലുള്ള നീക്കങ്ങള്‍ നടത്തുന്നത്. ഒരിഞ്ചും പിന്നോട്ടില്ലാതെ കടുപ്പിക്കുന്ന ഗവര്‍ണറെ അനുനയിപ്പിക്കാന്‍ വിസി നിയമന ഭേദഗതി ബില്‍ മാറ്റിവെച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. പക്ഷേ ഗവര്‍ണറോട് നേര്‍ക്കുനേര്‍ ഏറ്റുമുട്ടലിന് ഒരുങ്ങുകയാണ് സര്‍ക്കാര്‍. മുന്നോട്ട് പോകാന്‍ സിപിഎം രാഷ്ട്രീയ തീരുമാനമെടുത്തതോടെയാണ് നേ!ര്‍ക്കുനേര്‍ പോരാട്ടത്തിലേക്ക് സ്ഥിതിയെത്തിയത്.
ബില്ല് നിലവില്‍ വന്നാല്‍ വിസി നിയമനത്തിന് നിലവിലുള്ള മൂന്ന് അംഗ സര്‍ച്ച് കമ്മിറ്റിക്ക് പകരം സര്‍ക്കാറിന് നിയന്ത്രണമുള്ള അഞ്ച് അംഗ സമിതി വരും. നിലവില്‍ ഗവര്‍ണറുടെ യുജിസിയുടേയും സര്‍വ്വകലാശാലയുടേയും നോമിനികള്‍ മാത്രമാണ് സമിതിയില്‍ പുതുതായി വരുന്ന രണ്ട് അംഗങ്ങളില്‍ ഒന്ന് സര്‍ക്കാര്‍ നോമിനി. പിന്നെ വരുന്ന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനാകും കണ്‍വീനര്‍. കമ്മിറ്റിയിലെ ഭൂരിപക്ഷ അംഗങ്ങള്‍ മുന്നോട്ട് വെക്കുന്ന പാനലില്‍ നിന്നും ഗവര്‍ണ്ണര്‍ വിസിയെ നിയമിക്കണം. അതായത് അഞ്ചില്‍ മൂന്ന് പേരുടെ ഭൂരിപക്ഷമുള്ള സര്‍ക്കാറിന് ഇഷ്ടമുള്ളയാളെ വിസിയാക്കാന്‍ കഴിയും. ഈ ബില്‍ കൊണ്ട് വരാന്‍ വേണ്ടിയാണ് കേരള വിസി നിയമനത്തിനായി ഗവര്‍ണ്ണര്‍ രൂപീകരിച്ച സര്‍ച്ച് കമ്മിറ്റിയിലേക്ക് സര്‍വ്വകലാശാല ഇതുവരെ നോമിനെയെ നല്‍കാതിരിക്കുന്നത്.
ഇവിടെ പ്രതിപക്ഷ എതിര്‍പ്പ് തള്ളി സര്‍ക്കാറിന് ബില്‍ എളുപ്പാം പാസ്സാക്കാം. പക്ഷെ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടില്ലെന്നുറപ്പാണ്. സര്‍വ്വകലാശാല പ്രതിനിധി ഇല്ലാതെ തന്നെ കേരള വിസിയെ ഗവര്‍ണറുടെ സെര്‍ച്ച് കമ്മിറ്റി തീരുമാനിക്കാനും സാധ്യതയേറെയാണ്. മറ്റന്നാള്‍ തന്നെയാണ് ലോകായുക്ത നിയമഭേദഗതി ബില്ലും സഭയില്‍ വരുന്നത്.
https://www.facebook.com/Malayalivartha




















