Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

സമരം കൊഴുക്കുമ്പോള്‍ വിമാനത്താവളം ഇടിച്ച് പുതിയത് പണിയാന്‍ അദാനി; 5 സ്റ്റാര്‍ സൗകര്യങ്ങള്‍

23 AUGUST 2022 12:11 PM IST
മലയാളി വാര്‍ത്ത

മുംബയ് വിമാനത്താവളത്തിലെ എയര്‍ട്രാഫിക് കണ്‍ട്രോളിന്റെ മാതൃകയില്‍ തിരുവനന്തപുരത്തെ അന്താരാഷ്ട്ര ടെര്‍മിനലിന്റെ മുഖ ഛായ മാറ്റാന്‍ അദാനി. ആഭ്യന്തര ടെര്‍മിനല്‍ പൊളിച്ച് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ ടെര്‍മിനലും അന്താരാഷ്ട്ര വിമാനത്താവളത്തിന് മുന്‍വശത്തായി പഞ്ചനക്ഷത്ര ഹോട്ടലും എയര്‍ട്രാഫിക് ടവറുമടക്കം നിര്‍മ്മിച്ച് തിരുവനന്തപുരം വിമാനത്താവളം ലോകനിലവാരത്തില്‍ പുതുക്കിപ്പണിയാന്‍ അദാനി ഗ്രൂപ്പ് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിക്കഴിഞ്ഞു.

ചാക്കയിലെ പ്രവേശനകവാടത്തിന്റെ വലതുഭാഗത്തായാകും പുതിയ ടവര്‍ നിര്‍മ്മിക്കുക. തിരുവനന്തപുരത്തിന്റെ സാംസ്‌കാരികപഴമ വിളിച്ചോതുന്ന ശില്പചാരുതയോടെയാകും ടവര്‍ സജ്ജമാക്കുക എന്നാണ് വിവരം.

വ്യോമഗതാഗത നിയന്ത്രണം എയര്‍പോര്‍ട്ട് അതോറിട്ടിക്കായതിനാല്‍ ടവര്‍ അദാനിഗ്രൂപ്പ് അവര്‍ക്ക് കൈമാറും. 49 മീറ്റര്‍ ഉയരമുള്ള എട്ടുനില ടവറിന് എയര്‍പോര്‍ട്ട് അതോറിട്ടി 115 കോടി അനുവദിച്ചിരുന്നെങ്കിലും നടത്തിപ്പ് അദാനിക്കായതോടെ പദ്ധതി നിലച്ചിരുന്നു.

2070 വരെയുള്ള യാത്രക്കാരുടെ ആവശ്യങ്ങള്‍ കണക്കിലെടുത്താണ് വിമാനത്താവളം പുതുക്കിപ്പണിയുക. ശംഖുംമുഖത്തെ ആഭ്യന്തര ടെര്‍മിനല്‍ പൂര്‍ണമായി പൊളിച്ച് സിംഗപ്പൂര്‍ ഷാംഗി വിമാനത്താവളത്തിന്റെ മാതൃകയില്‍ പുതിയ ടെര്‍മിനലുണ്ടാക്കും. രൂപരേഖയ്ക്കായി ലോകപ്രശസ്ത ആര്‍ക്കിടെക്ടുകളെ എത്തിക്കും. വിസ്മയിപ്പിക്കുന്ന രൂപഭംഗിയിലും ലോകോത്തര സൗകര്യങ്ങളോടെയും ആഭ്യന്തര ടെര്‍മിനലായി തന്നെയാവും ഇത് നിര്‍മ്മിക്കുക. നേരത്തേ ആഭ്യന്തര ടെര്‍മിനല്‍ പൊളിച്ച് സര്‍വീസുകളെല്ലാം അന്താരാഷ്ട്ര ടെര്‍മിനലിലേക്ക് മാറ്റാന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും മാസ്റ്റര്‍പ്ലാനില്‍ അത് ഉപേക്ഷിച്ചു. ചാക്കയിലെ അന്താരാഷ്ട്ര ടെര്‍മിനല്‍ കൂടുതല്‍ സൗകര്യങ്ങളോടെ പുതുക്കിപ്പണിയും. യാത്രക്കാര്‍ക്ക് കസ്റ്റംസ്, ഇമിഗ്രേഷന്‍ ക്ലിയറന്‍സിനായി ഏറെസമയം കാത്തുനില്‍ക്കേണ്ട സ്ഥിതി ഒഴിവാക്കുന്നതിനൊപ്പം യാത്രക്കാര്‍ക്ക് വിശ്രമത്തിനും വിനോദത്തിനും ഷോപ്പിംഗിനും കൂടുതല്‍ സൗകര്യങ്ങളൊരുക്കും. നിലവില്‍ 1600 യാത്രക്കാരെയാണ് അന്താരാഷ്ട്ര ടെര്‍മിനലില്‍ ഉള്‍ക്കൊള്ളാനാകുക.

അന്താരാഷ്ട്ര ടെര്‍മിനലിന് മുന്‍വശത്തെ പാര്‍ക്കിംഗ് ടോയ്‌ലെറ്റ് ഏരിയയിലാണ് ബഹുനിലകളിലായി പഞ്ചനക്ഷത്ര ഹോട്ടല്‍ വരുന്നത്. പ്രധാന വിമാനത്താവളങ്ങളിലെല്ലാം ഇത്തരം എയര്‍പോര്‍ട്ട് ഹോട്ടലുകളുണ്ട്. വിമാനത്താവളത്തിനടുത്തെ മാള്‍ ഏറ്റെടുത്ത് ഹോട്ടലും വാണിജ്യകേന്ദ്രവുമാക്കാനുള്ള പദ്ധതിയും ഉപേക്ഷിച്ചു. ദേശീയപാതയിലേക്കും നഗരത്തിലേക്കും ചാക്കയില്‍ പ്രവേശനകവാടമുണ്ടാക്കും. മാസ്റ്റര്‍പ്ലാന്‍ അംഗീകാരത്തിനായി എയര്‍പോര്‍ട്ട് അതോറിട്ടിക്ക് കൈമാറി. രണ്ടുമാസത്തിനകം അന്തിമപ്ലാന്‍ പ്രസിദ്ധീകരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'അമ്മ' പിരിച്ചുവിടണമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ തനിക്ക് വലിയ വേദനയുണ്ടാക്കുന്നുവെന്ന് നടന്‍ രവീന്ദ്രന്‍  (1 hour ago)

ശ്വേത മേനോന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി നടി ബീന ആന്റണി  (1 hour ago)

വ്യാജ പ്രചാരണങ്ങള്‍ നടത്തി തന്നെ ഇനിയും ദ്രോഹിക്കരുതെന്ന് രേണു സുധി  (1 hour ago)

ശ്വേതാ മേനോനെതിരെ രൂക്ഷവിമര്‍ശനവുമായി നടി ഉഷ ഹസീന  (1 hour ago)

ഭാഗ്യരാജ് മരിച്ചപ്പോള്‍ കാണാന്‍ പോകാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി ഉര്‍വശി  (2 hours ago)

വനിതാ സെല്ലില്‍ വച്ച് തനിക്ക് മാനസിക പീഡനവും ഭീഷണിയും നേരിടേണ്ടിവന്നെന്ന് നടി അന്‍സിബ ഹസ്സന്റെ പരാതി  (2 hours ago)

സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാന്‍ 160 കോടിയുടെ സമഗ്ര ശുദ്ധജലപദ്ധതി  (2 hours ago)

KASARGOD ഞെട്ടലോടെ നാട്  (2 hours ago)

ബജറ്റില്‍ പ്രഖ്യാപിച്ച ജ്വല്ലറി പാര്‍ക്ക് ഈ വര്‍ഷം വരുമെന്ന് മുഖ്യമന്ത്രി  (2 hours ago)

പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക  (2 hours ago)

തുരങ്കനിര്‍മാണ സ്ഥലത്തുനിന്ന് മണ്ണ് മാറ്റാത്തതാണ് ദുരന്തമുണ്ടാക്കിയതെന്നു മുഖ്യമന്ത്രി  (2 hours ago)

വീടിന് മുകളില്‍ നാല് നിലയുള്ള കെട്ടിടം ചെരിഞ്ഞു വീണ് 5 കുട്ടികളടക്കം 6 പേര്‍ മരിച്ചു  (2 hours ago)

DELHI വിജനമായ ഫ്‌ലാറ്റിലേക്ക് ആകൃതി എങ്ങനെ എത്തി?  (3 hours ago)

വയനാട്ടില്‍ കനത്ത മഴയില്‍ മണ്ണിടിച്ചില്‍; കാണാതായ ഒരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി, ആളുകള്‍ കുടുങ്ങി കിടക്കുന്നതായി സംശയം  (3 hours ago)

ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ  (3 hours ago)

Malayali Vartha Recommends