Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

എസ്എഫ്‌ഐ നേതാവിനെ പഞ്ഞിക്കിട്ട് കേരളാ പോലീസ്; കാര്യവട്ടം ഗവണ്‍മെന്റ് കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരെ അടുച്ചോടിച്ചു

23 AUGUST 2022 12:16 PM IST
മലയാളി വാര്‍ത്ത

അച്ചടക്ക നടപടിക്ക് വിധേയനായ വിദ്യാര്‍ത്ഥിക്ക് വീണ്ടും പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ട് കാര്യവട്ടം ഗവണ്‍മെന്റ് കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ മുറിയില്‍ പൂട്ടിയിട്ടു. പിന്നീട് പൊലീസെത്തിയാണ് പ്രിന്‍സിപ്പലിനെ രക്ഷപ്പെടുത്തിയത്.

ഇന്നലെ വൈകിട്ട് 5ഓടെയായിരുന്നു സംഭവം. മുന്‍പ് കോളേജില്‍ നിന്ന് സ്റ്റാറ്റിസ്റ്റിക്‌സ് ബിരുദ കോഴ്‌സ് പൂര്‍ത്തിയാക്കാതെ ഇറങ്ങിയ രോഹിത് രാജ് ഇത്തവണ ഏകജാലകം വഴി അതേ കോഴ്‌സിന് പ്രവേശനം നേടുകയായിരുന്നു. ഇന്നലെ ഇന്റര്‍വ്യൂവിന് കോളേജില്‍ ഹാജരായപ്പോള്‍ മുന്‍പ് ഇതേ കോഴ്‌സില്‍ ഇവിടെ രോഹിത് പഠിച്ചതായി കണ്ടെത്തി. സര്‍വകലാശാല നിയമം അനുസരിച്ച് കോഴ്‌സ് പൂര്‍ത്തിയാക്കാതെ വീണ്ടും അതേ കോഴ്‌സിന് ചേരാന്‍ കഴിയില്ലെന്ന് പ്രിന്‍സിപ്പലും ഇന്റര്‍വ്യൂ ബോര്‍ഡും വ്യക്തമാക്കി. കൂടാതെ കോളേജില്‍ അച്ചടക്കനടപടി നേരിട്ട ആളാണ് രോഹിത്. പൂര്‍ത്തിയാക്കാത്ത കോഴ്‌സ് ക്യാന്‍സല്‍ ചെയ്ത ശേഷം മറ്റൊരു കോഴ്‌സിന് അപേക്ഷിക്കാന്‍ രോഹിത്തിനോട് കോളേജ് അധികൃതര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍, രോഹിത് തയ്യാറായില്ല. സംഭവമറിഞ്ഞ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി പ്രിന്‍സിപ്പല്‍ സി.എസ്.ജയയെ ഉപരോധിക്കുകയായിരുന്നു.

തുടര്‍ന്ന് സ്ഥലത്തെത്തിയ കഴക്കൂട്ടം പൊലീസ് പ്രതിഷേധക്കാരോട് സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. വൈകിട്ട് 6ഓടെ പൊലീസ്,? പ്രവര്‍ത്തകരെ ബലമായി തള്ളിമാറ്റി പ്രിന്‍സിപ്പലിനെ പുറത്തിറക്കാന്‍ ശ്രമിച്ചു. ഇത് പ്രവര്‍ത്തകര്‍ തടഞ്ഞു. ഇവര്‍ കോളേജിന്റെ ഗേറ്റ് പൂട്ടി,? ഗേറ്റിന് മുന്നില്‍ ബൈക്കുകള്‍ നിരത്തിവച്ചു. തുടര്‍ന്ന് കഴക്കൂട്ടം എ.സി.പി സി.എസ്. ഹരിയുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി സമരക്കാരുമായി വീണ്ടും സംസാരിച്ചെങ്കിലും പ്രവര്‍ത്തകര്‍ പിന്മാറിയില്ല. തുടര്‍ന്ന് ബലം പ്രയോഗിച്ചതോടെ സംഘര്‍ഷാവസ്ഥയായി. ഇതിനിടെ പ്രവര്‍ത്തകരില്‍ ഒരാള്‍ പൊലീസിനെ ആക്രമിച്ചു.

സംഘര്‍ഷത്തില്‍ നാല് പൊലീസുകാര്‍ക്കും അഞ്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. എസ്.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു മാറ്റിയശേഷമാണ് പ്രിന്‍സിപ്പലിനെ പൊലീസ് ജീപ്പില്‍ പുറത്തെത്തിച്ചത്. സംഭവത്തില്‍ എസ്.എഫ്.ഐ കഴക്കൂട്ടം ഏരിയ കമ്മിറ്റി സെക്രട്ടറി അമിത് പവന്‍, ജോയിന്റ് സെക്രട്ടറി ഷൈജു, ഏരിയ പ്രസിഡന്റ് രാഹുല്‍, യൂണിറ്റ് അംഗങ്ങളായ സബീര്‍, അബി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'അമ്മ' പിരിച്ചുവിടണമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ തനിക്ക് വലിയ വേദനയുണ്ടാക്കുന്നുവെന്ന് നടന്‍ രവീന്ദ്രന്‍  (1 hour ago)

ശ്വേത മേനോന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി നടി ബീന ആന്റണി  (1 hour ago)

വ്യാജ പ്രചാരണങ്ങള്‍ നടത്തി തന്നെ ഇനിയും ദ്രോഹിക്കരുതെന്ന് രേണു സുധി  (1 hour ago)

ശ്വേതാ മേനോനെതിരെ രൂക്ഷവിമര്‍ശനവുമായി നടി ഉഷ ഹസീന  (2 hours ago)

ഭാഗ്യരാജ് മരിച്ചപ്പോള്‍ കാണാന്‍ പോകാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി ഉര്‍വശി  (2 hours ago)

വനിതാ സെല്ലില്‍ വച്ച് തനിക്ക് മാനസിക പീഡനവും ഭീഷണിയും നേരിടേണ്ടിവന്നെന്ന് നടി അന്‍സിബ ഹസ്സന്റെ പരാതി  (2 hours ago)

സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാന്‍ 160 കോടിയുടെ സമഗ്ര ശുദ്ധജലപദ്ധതി  (2 hours ago)

KASARGOD ഞെട്ടലോടെ നാട്  (2 hours ago)

ബജറ്റില്‍ പ്രഖ്യാപിച്ച ജ്വല്ലറി പാര്‍ക്ക് ഈ വര്‍ഷം വരുമെന്ന് മുഖ്യമന്ത്രി  (2 hours ago)

പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക  (2 hours ago)

തുരങ്കനിര്‍മാണ സ്ഥലത്തുനിന്ന് മണ്ണ് മാറ്റാത്തതാണ് ദുരന്തമുണ്ടാക്കിയതെന്നു മുഖ്യമന്ത്രി  (2 hours ago)

വീടിന് മുകളില്‍ നാല് നിലയുള്ള കെട്ടിടം ചെരിഞ്ഞു വീണ് 5 കുട്ടികളടക്കം 6 പേര്‍ മരിച്ചു  (2 hours ago)

DELHI വിജനമായ ഫ്‌ലാറ്റിലേക്ക് ആകൃതി എങ്ങനെ എത്തി?  (3 hours ago)

വയനാട്ടില്‍ കനത്ത മഴയില്‍ മണ്ണിടിച്ചില്‍; കാണാതായ ഒരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി, ആളുകള്‍ കുടുങ്ങി കിടക്കുന്നതായി സംശയം  (3 hours ago)

ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ  (3 hours ago)

Malayali Vartha Recommends