കാമുകിയെ കല്യാണം കഴിക്കണം: മുത്തശിയുടെ മാല മോഷ്ടിച്ച കൊച്ചുമകന്‍ പിടിയില്‍; സംഭവം തൃശ്ശൂരിൽ

തൃശ്ശൂർ ചാലക്കുടിയിൽ മുത്തശിയുടെ മാല മോഷ്ടിച്ച് കൊച്ചുമകന്‍. ചാലക്കുടി വെട്ടുക്കടവിലാണ് സംഭവം നടന്നത്. മുത്തശിയുടെ സ്വര്‍ണ്ണ മാല മോഷ്ടിച്ച കൊച്ചുമകനെ പോലീസ് അറസ്റ്റ് ചെയിതു. സംഭവത്തിൽ ചാലക്കുടി അന്നനാട് സ്വദേശി ബെസ്റ്റിൻ ആണ് അറസ്റ്റിലായത്. എഴുപത്തിമൂന്നുകാരിയുടെ മാലപൊട്ടിച്ചത് ഇരുപത്തിയാറുകാരനാണ്.
കഴിഞ്ഞ 20 നായിരുന്നു സംഭവം. തനിച്ച് താമസിച്ചിരുന്ന മുത്തശ്ശിയുടെ വീട്ടിൽ മുഖം മൂടി ധരിച്ചെത്തിയ ബെസ്റ്റിന്‍ മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. എന്നാൽ കാമുകിയെ വിവാഹം കഴിക്കാൻ പണം കണ്ടെത്താനായിരുന്നു മോഷണമെന്ന് ബെസ്റ്റിന്‍ പൊലീസിന് മൊഴി നല്‍കി.
അതേസമയം വയോധിക തനിച്ചായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്. ഇതേത്തുടർന്ന് ഇത് അറിയാവുന്ന ബെസ്റ്റിന്‍ കറുത്ത മുഖംമൂടിയണിഞ്ഞെത്തി മാല പൊട്ടിച്ചെടുക്കുകയായിരുന്നു. പിന്നാലെ മാല അങ്കമാലിയിലെ ഒരു സ്വര്‍ണ്ണക്കടയില്‍ വിറ്റു. മാല ഇവിടെ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















