കാമുകിയെ കല്യാണം കഴിക്കാൻ മുഖംമൂടി ധരിച്ചെത്തി മുത്തശ്ശിയുടെ സ്വര്‍ണ്ണ മാല മോഷ്ടിച്ച് കൊച്ചുമകൻ

കാമുകിയെ കല്യാണം കഴിക്കാൻ മുത്തശ്ശിയുടെ സ്വര്‍ണ്ണ മാല മോഷ്ടിച്ച കൊച്ചുമകൻ അറസ്റ്റിൽ. ചാലക്കുടി അന്നനാട് സ്വദേശി ബെസ്റ്റിൻ (26) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 20 നായിരുന്നു സംഭവം.
തനിച്ച് താമസിച്ചിരുന്ന മുത്തശ്ശിയുടെ വീട്ടിൽ മുഖം മൂടി ധരിച്ചെത്തിയ ബെസ്റ്റിന്‍ മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. അതിന് ശേഷം മാല അങ്കമാലിയിലെ സ്വർണ്ണക്കടയിൽ വിറ്റു. മാല ഇവിടെ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















