കണ്ണൂര്‍ ചരിത്ര കോണ്‍ഗ്രസിനിടെ തന്നെ ആക്രമിക്കാന്‍ ഗൂഢാലോചന നടന്നെന്ന് ഗവര്‍ണര്‍... കറുത്ത ഷര്‍ട്ടിട്ടാല്‍ കേസെടുക്കുന്ന നാട്ടില്‍ ഗവര്‍ണറെ ആക്രമിച്ചവര്‍ക്കെതിരെ നടപടിയില്ല

കണ്ണൂര്‍ ചരിത്ര കോണ്‍ഗ്രസിനിടെ തന്നെ ആക്രമിക്കാന്‍ ഗൂഢാലോചന നടന്നെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗൂഢാലോചനയില്‍ കണ്ണൂര്‍ വി.സി കൂട്ടുപ്രതിയാണ്. ഇര്‍ഫാന്‍ ഹബീബ് ഗൂണ്ടയെപോലെ പെരുമാറി, അത് പ്രതിഷേധമല്ല. കറുത്ത ഷര്‍ട്ടിട്ടാല്‍ കേസെടുക്കുന്ന നാടാണ് കേരളം, എന്നാല്‍ ഗവര്‍ണറെ ആക്രമിച്ചവര്‍ക്കെതിരെ നടപടിയെടുത്തിട്ടില്ലെന്നും അദേഹം ഡല്‍ഹിയില്‍ ആരോപിച്ചു.
രണ്ടു ദിവസം മുമ്പ് സര്‍വകലാശാലയുടെ സെനറ്റ് പ്രമേയത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്വാഗതം ചെയ്തിരുന്നു. വിമര്‍ശനങ്ങളോടു ശത്രുതാ മനോഭാവമില്ല. പ്രമേയം പാസാക്കിയതിന്റെ നിയമസാധുത പരിശോധിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
സര്‍വകലാശാല പ്രതിനിധിയെ ഉള്‍പ്പെടുത്താതെ വൈസ് ചാന്‍സലറെ തിരഞ്ഞെടുക്കാനുള്ള സെര്‍ച്ച് കമ്മിറ്റി ഗവര്‍ണര്‍ രൂപീകരിച്ചത് ജനാധിപത്യ വിരുദ്ധമാണെന്നാണ് പ്രമേയത്തില്‍ പറയുന്നത്. കമ്മിറ്റിയെ നിയമിച്ചത് പിന്‍വലിക്കണമെന്നും പ്രമേയത്തിലുണ്ട്. ഗവര്‍ണര്‍ക്കെതിരെ സെനറ്റ് പ്രമേയം പാസാക്കുന്നത് അപൂര്‍വമാണ്.
https://www.facebook.com/Malayalivartha
























