ആരാകും ഭാഗ്യശാലി? ഓണം ബംപര്‍ റെക്കോര്‍ഡ് വില്‍പ്പനയിലേക്ക്... ഇതുവരെ 25 ലക്ഷം ടിക്കറ്റുകള്‍ വിറ്റുപോയതായി ഭാഗ്യക്കുറി വകുപ്പ് , ടിക്കറ്റ് വില്‍പ്പന കുതിച്ചുയരുന്നു, ബംപര്‍ നറുക്കെടുപ്പ് സെപ്റ്റംബര്‍ 18-ന്

ആരാകും ഭാഗ്യശാലി? ഓണം ബംപര്‍ റെക്കോര്‍ഡ് വില്‍പ്പനയിലേക്ക്... ഇതുവരെ 25 ലക്ഷം ടിക്കറ്റുകള്‍ വിറ്റുപോയതായി ഭാഗ്യക്കുറി വകുപ്പ് , ടിക്കറ്റ് വില്‍പ്പന കുതിച്ചുയരുന്നു, ബമ്പര്‍ നറുക്കെടുപ്പ് സെപ്റ്റംബര്‍ 18-ന്
ഭാഗ്യാന്വേഷികളുടെ ആത്മാര്‍ഥമായ സഹകരണം ഓണം ബംപര്‍ ടിക്കറ്റിനെ സൂപ്പര്‍ഹിറ്റ് പദവിയിലെത്തിച്ചിരിക്കുകയാണ്. ചിങ്ങമാസത്തില്‍ ഭാഗ്യാന്വേഷികളുടെ എണ്ണം വീണ്ടും വര്‍ദ്ധിച്ചേക്കും. ഇത് മുന്നില്‍ കണ്ട് 30 ലക്ഷം ഓണം ബംപര്‍ ടിക്കറ്റുകള്‍ കൂടി വിപണിയില്‍ എത്തിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
കേരള ഭാഗ്യക്കുറികളുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയായ 25 കോടി രൂപ ഒന്നാം സ്ഥാനക്കാരന് ലഭിക്കുമെന്നതിനാലാണ് ടിക്കറ്റ് വില്‍പന കുതിച്ചുയരുന്നത്. 500 രൂപയാണ് ഒരു ടിക്കറ്റിന്റെ വില. കഴിഞ്ഞ വര്‍ഷം വിറ്റുപോയ 54 ലക്ഷം ടിക്കറ്റുകളുടെ റിക്കാര്‍ഡ് തകര്‍ത്തേക്കും.
https://www.facebook.com/Malayalivartha























