പോലീസ് തെരച്ചില്‍ വ്യാപകം.... അട്ടപ്പാടി മധുവധക്കേസില്‍ ജാമ്യം റദ്ദാക്കപ്പെട്ട 12 പ്രതികളില്‍ ഒമ്പത് പേരും ഒളിവില്‍.... പോലീസ് ഉടന്‍ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കും, കേസില്‍ സാക്ഷി വിസ്താരം ഇന്ന് വീണ്ടും ആരംഭിക്കും

പോലീസ് തെരച്ചില്‍ വ്യാപകം.... അട്ടപ്പാടി മധുവധക്കേസില്‍ ജാമ്യം റദ്ദാക്കപ്പെട്ട 12 പ്രതികളില്‍ ഒമ്പത് പേരും ഒളിവില്‍.... പോലീസ് ഉടന്‍ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കും .
പന്ത്രണ്ടില്‍ മൂന്നുപ്രതികള്‍ മാത്രമാണ് റിമാന്‍ഡിലായിട്ടുള്ളത്. രണ്ടാംപ്രതി മരയ്ക്കാര്‍, മൂന്നാംപ്രതി പി.സി.ഷംസുദ്ദീന്‍, അഞ്ചാം പ്രതി ടി.രാധാകൃഷ്ണന്‍, ആറാം പ്രതി അബൂബക്കര്‍, ഒമ്പതാം പ്രതീ നജീബ്, പത്താം പ്രതി എം.വി.ജൈജു മോന്‍, പതിനൊന്നാം പ്രതി അബ്ദുല്‍ കരീം, പന്ത്രണ്ടാം പ്രതി പി.പി.സജീവ് ,പതിനാറാം പ്രതി വി.മുനീര്‍ എന്നിവര്‍ക്ക് വേണ്ടി് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.
അതേസമയം കേസില്‍ സാക്ഷി വിസ്താരം ഇന്ന് വീണ്ടും തുടങ്ങും. 25 മുതല്‍ 31 വരെയുള്ള ഏഴ് സാക്ഷികളെയാണ് വിസ്തരിക്കുക. വിസ്തരിക്കാനുള്ള സാക്ഷികളില്‍ പലരേയും പ്രതികള്‍ നേരത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നു. പ്രതികളുടെ ജാമ്യം റദ്ദാക്കിയ സ്ഥിതിക്ക് സാക്ഷികള്‍ എന്ത് നിലപാട് സ്വീകരിക്കും എന്നതും നിര്‍ണായകമാണ്. അതിനിടെ ജാമ്യം റദ്ദാക്കിയ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് പ്രതിഭാഗം.
"
https://www.facebook.com/Malayalivartha























