വേള്‍ഡ് അനിമേഷന്‍ ദിനം : ഹോളിവുഡ് സംവിധായകന്‍ റോബര്‍ട്ട് ഫെനഡന്‍സ്, ബാഹുബലിയുടെ വിഷ്വല്‍ ഇഫക്ട് സംവിധായകന്‍ തുടങ്ങിയവര്‍ തിരുവനന്തപുരത്ത്

രാജ്യാന്തര അനിമേഷന്‍ ദിനത്തോടനുബന്ധിച്ചു ടൂണ്‍സ് അനിമേഷനില്‍ സംഘടിപ്പിക്കുന്ന ത്രിദിന ശില്‍പശാലയില്‍ ബാഹുബലിയുടെ വിഷ്വല്‍ ഇഫക്ട് സംവിധായകന്‍ ശ്രീനിവാസ് മോഹന്‍, ഹോളിവുഡ് സംവിധായകന്‍ റോബര്‍ട്ട് ഫെനഡന്‍സ് തുടങ്ങിയവര്‍ പങ്കെടുക്കും.
ടെക്‌നോപാര്‍ക്ക് ടൂണ്‍സ് അനിമേഷനില്‍ ഇന്നു മുതല്‍ അനിമേഷന്‍ ദിനമായ 28 വരെയാണു ശില്‍പശാല. 28-നു പ്രസ്‌ക്ലബ് ഹാളില്‍ നടക്കുന്ന സമാപന സെഷനിലാണു വിഷ്വല്‍ ഇഫക്ട് സംവിധാനരംഗത്തു നിന്നുള്ള ശ്രീനിവാസ് മോഹന്‍, അമേരിക്കയില്‍ നിന്നുള്ള സംവിധായകന്‍ റോബര്‍ട്ട് ഫെനഡന്‍സ് തുടങ്ങിയവര്‍ പങ്കെടുക്കുന്നത്.
ശില്‍പശാലയെ കുറിച്ചും സംവാദത്തില്‍ പങ്കെടുക്കുന്നതിനെക്കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ ajith@toonzacademy.com. എന്ന സൈറ്റില്‍ ലഭ്യമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha



























