ശബരിമലയിലെ ചോര്‍ച്ച... സ്വര്‍ണപ്പാളികള്‍ക്ക് അടിയിലെ ചെമ്പ് തകിടുകള്‍ ഉറപ്പിച്ച സിലിക്കണ്‍ ഉരുകിമാറിയ നിലയില്‍, ശബരിമല ശ്രീകോവിലിന്റെ മേല്‍ക്കൂരയില്‍ 13 ഇടങ്ങളില്‍ നേരിയ തോതില്‍ ചോര്‍ച്ച കണ്ടെത്തി , അറ്റകുറ്റപണികള്‍ ആരംഭിച്ചു

മഴ ഇല്ലാതിരുന്ന സമയത്ത് ശ്രീകോവിലിന് മുകളിലേക്ക് വെള്ളം സ്‌പ്രേ ചെയ്തായിരുന്നു പരിശോധന നടത്തിയത്. പ്രാഥമിക പരിശോധനയില്‍ കോടിക്കഴുക്കോലിന് സമീപമാണ് ചോര്‍ച്ച കണ്ടെത്തിയിരുന്നത്.
സ്വര്‍ണപ്പാളികള്‍ക്ക് അടിയിലെ ചെമ്പ് തകിടുകള്‍ ഉറപ്പിച്ച സിലിക്കണ്‍ ഉരുകിമാറിയ നിലയിലാണ്. ഇതുവഴിയാണ് വെള്ളം താഴോട്ട് ഇറങ്ങിയത്.
സിലിക്കണ്‍ മാറ്റുന്ന ജോലികള്‍ ഇന്നലെ തുടങ്ങി. ആണികളില്‍ തുരുമ്പിച്ചവ ഇന്ന് മാറ്റും. ഒരു ഇഞ്ചിന്റെ ആണികളാണ് ഉറപ്പിച്ചിരുന്നത്. ഒന്നര ഇഞ്ചിന്റേത് പകരം ഉപയോഗിക്കും. കൂടാതെ സിലിക്കണ്‍ ഉരുക്കി ഒഴിക്കും. സ്വര്‍ണപ്പാളികള്‍ ഇളക്കാതെ തന്നെ സിലിക്കണ്‍ ചേര്‍ത്ത് ഉറപ്പിക്കാന്‍ കഴിയും.
പി.പി.അനന്തനാചാരിയുടെ നേതൃത്വത്തിലാണ് നിര്‍മ്മാണം നടത്തുന്നത്. തിരുവാഭരണം കമ്മിഷണര്‍ ജി.ബൈജു, ചീഫ് എന്‍ജിനിയര്‍ ആര്‍. അജിത്കുമാര്‍, വിജിലന്‍സ് എസ്. പി സുബ്രഹ്മണ്യം, എക്‌സിക്യുട്ടീവ് ഓഫീസര്‍ എച്ച്.കൃഷ്ണകുമാര്‍, എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ രഞ്ജിത്ത് ശേഖര്‍, ഹൈക്കോടതി നിരീക്ഷകന്‍ എ.എസ്.പി. കുറുപ്പ് എന്നിവരാണ് മേല്‍നോട്ടം വഹിക്കുന്നത്.
"
https://www.facebook.com/Malayalivartha