എറണാകുളത്ത് ശക്തമായ മഴ.... കൊച്ചി നഗരത്തില്‍ പലയിടത്തും വെള്ളം കയറി.... പാലാരിവട്ടം മുതല്‍ എംജി റോഡ് വരെ ഗതാഗതം തടസം; കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴക്ക് സാധ്യത

എറണാകുളത്ത് ശക്തമായ മഴ.... കൊച്ചി നഗരത്തില്‍ പലയിടത്തും വെള്ളം കയറി.... പാലാരിവട്ടം മുതല്‍ എംജി റോഡ് വരെ ഗതാഗതം തടസം; കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴക്ക് സാധ്യത .
കലൂര്‍, എം ജി റോഡ്, പനമ്പള്ളി നഗര്‍, തമ്മനം തുടങ്ങിയ പ്രധാന റോഡുകളിലെ വെള്ളക്കെട്ട് രൂക്ഷമാണ്. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തും വീടുകളിലും വെള്ളം കയറി. കനത്ത മഴയും വെള്ളക്കെട്ടും മൂലം ഹൈക്കോടതി സിറ്റിംഗ് വൈകി.
ആലപ്പുഴയിലും അതിശക്തമായ മഴ തുടരുകയാണ്. കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലും ജലനിരപ്പ് ഉയര്‍ന്നു. കോട്ടയത്ത് മീനച്ചിലാറില്‍ ജലനിരപ്പ് ഉയരുന്നു. പമ്പ ഡാം ഉടന്‍ തുറക്കും.
അതേസമയം, കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴക്ക് സാദ്ധ്യതയുണ്ട്. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടി മിന്നലിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും പതിനാല് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
"
https://www.facebook.com/Malayalivartha
























