ശമ്പളത്തിനും ഉത്സവബത്തയ്ക്കുമായി 103 കോടി രൂപ കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്ത് ഡിവിഷന്‍ ബെഞ്ച് , ഹര്‍ജി കൂടുതല്‍ വാദത്തിനായി വ്യാഴാഴ്ചത്തേക്ക് മാറ്റി

ശമ്പളത്തിനും ഉത്സവബത്തയ്ക്കുമായി 103 കോടി രൂപ കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്ത് ഡിവിഷന്‍ ബെഞ്ച് , ഹര്‍ജി കൂടുതല്‍ വാദത്തിനായി വ്യാഴാഴ്ചത്തേക്ക് മാറ്റി.
ജസ്റ്റീസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, സി.പി. മുഹമ്മദ് നിയാസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് സ്റ്റേ അനുവദിച്ചത്.
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ നിയമപരമായോ കരാര്‍ പ്രകാരമോ ബാധ്യതയില്ലെന്ന സര്‍ക്കാര്‍ വാദം ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചു.
സിംഗിള്‍ ബെഞ്ച് വിധി ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് വിധി. ഹര്‍ജി കൂടുതല്‍ വാദത്തിനായി വ്യാഴാഴ്ചത്തേക്ക് മാറ്റി.
കഴിഞ്ഞ ദിവസമാണ് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ പട്ടിണി കിടക്കരുതെന്നും ശമ്പളത്തിനും ഓണക്കാല അലവന്‍സിനുമായി 103 കോടി രൂപ സര്‍ക്കാര്‍ കോര്‍പ്പറേഷന് നല്‍കണമെന്നും ഉത്തരവിട്ടത്.
" f
https://www.facebook.com/Malayalivartha
























