റെക്കോഡ് അടിച്ച് കൊച്ചി മെട്രോ.. ഇന്നലെ മെട്രോയിൽ യാത്രചെയ്തത് 97,317 പേർ... കൂട്ടത്തിലെ വി വിഐ പി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെ കണ്ട് ഞെട്ടി യാത്രക്കാർ!! പ്രത്യേക ഓഫറുകളൊന്നുമില്ലാതെ പ്രതിദിനം ഇത്രയധികം ആള്‍ക്കാര്‍ ഇതാദ്യമായി...

\
സാധാരണയായി പ്രതിദിനം 65,000 പേര്‍ യാത്ര ചെയുന്ന കൊച്ചി മെട്രോയില്‍ കനത്തമഴയും വെള്ളക്കെട്ടും കാരണം പകുതിയിലധികം ഇരുചക്ര വാഹനക്കാരും എപ്പോൾ കൊച്ചി മെട്രോയിലന്നെ യാത്രകഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ച് 97,317 പേറണ്ണേ യാത്ര ചെയ്തത്.ഗതാഗതം തടസ്സപ്പെട്ടതിനാല്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ മെട്രോയില്‍ കയറിയാണ് ഹൈക്കോടതിയിലെത്തിയത്.
സൗത്ത് ജനതാ റോഡിലെ വീട്ടില്‍നിന്ന് വാഹനത്തില്‍ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിന്റെ ഭാഗത്ത് എത്തിയപ്പോഴാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഔദ്യോഗിക വാഹനം ഗതാഗതക്കുരുക്കില്‍ പെട്ടത്. തുടര്‍ന്ന് ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം സ്റ്റേഷനില്‍നിന്നാണ് മെട്രോയില്‍ കയറിയത്. ഗണ്‍മാന്‍മാരും ഡ്രൈവറും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു.
എം.ജി. റോഡ് സ്റ്റേഷനില്‍ ഇറങ്ങാനായിരുന്നു ആദ്യം തീരുമാനിച്ചതെങ്കിലുംഅവിടെ വെള്ളക്കെട്ടായതിനാല്‍ മഹാരാജാസ് കോളേജ് ജങ്ഷന്‍ സ്റ്റേഷനിലാണ് ഇറങ്ങിയത്. ഹൈക്കോടതിയില്‍നിന്ന് അവിടേയ്ക്ക് വാഹനം വിട്ടിരുന്നു. മഴ കാരണം സിറ്റിങ് 11 മണിക്കാക്കിയതിനാല്‍ 10.30-ന് ശേഷമാണ് അദ്ദേഹം വീട്ടില്‍നിന്ന് ഇറങ്ങിയത്. വാഹനം ഗതാഗതക്കുരുക്കില്‍പെട്ടതോടെ മെട്രോയില്‍ പോകാന്‍ തീരുമാനിക്കുകയായിരുന്നു. മറ്റ് ജഡ്ജിമാരുടെ വാഹനങ്ങളും വെള്ളക്കെട്ടില്‍ പെട്ടിരുന്നു.
https://www.facebook.com/Malayalivartha
























