എന്‍സിപിയില്‍ തമ്മിൽ തല്ല്; പിസി ചാക്കോയും തോമസ് കെ തോമസും കടുത്ത പോരാട്ടം

എന്‍ സി പി കേരള ഘടകത്തില്‍ ഭിന്നത രൂക്ഷമാകുന്നു. ശനിയാഴ്ച സംസ്ഥാന പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ചേരിതിരിവ് കൂടുന്നത്. മാത്രമല്ല സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോക്ക് എതിരെ എതിര്‍പക്ഷ സ്ഥാനാര്‍ഥിയായി തോമസ് കെ തോമസ് എം എല്‍ എ മത്സരിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്.
അതേസമയം മന്ത്രി എ കെ ശശീന്ദ്രന്‍, തോമസ് കെ. തോമസ് എം എല്‍ എ, പി സി ചാക്കോ, ടി പി പീതാംബരന്‍ എന്നിവരെ ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ ദല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. തുടർന്ന് ശനിയാഴ്ച കൊച്ചിയില്‍ വെച്ച് എന്‍ സി പി സംസ്ഥാന അധ്യക്ഷന്റെ തിരഞ്ഞെടുപ്പ് നടക്കും.
മാത്രമല്ല പി സി ചാക്കോ സംഘടനാ തെരഞ്ഞെടുപ്പില്‍ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടും എന്നായിരുന്നു കരുതിയിരുന്നത്. ഇതേസമയം അപ്രതീക്ഷിതമായാണ് എതിര്‍പ്പ് രൂക്ഷമായത്. എന്നാൽ മന്ത്രി എ കെ ശശീന്ദ്രന്‍ പക്ഷം പി സി ചാക്കോക്ക് ഒപ്പമുണ്ടായിരുന്നെങ്കിലും ജില്ലാ പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പില്‍ പി സി ചാക്കോക്ക് ശക്തമായ തിരിച്ചടിയാണ് നേരിട്ടത്.
https://www.facebook.com/Malayalivartha
























