എൽഡിഎഫ് വന്നു ഒന്നും ശരിയായില്ല നെഞ്ചത്തടിച്ച് പിണറായിയെ ശപിച്ച് കെഎസ്ആർടിസി ജീവനക്കാർ

ഇത്തവണത്തെ കെഎസ്ആർടിസി ജീവനക്കാരുടെ അവസ്ഥ ദയനീയമാണ്. ‘കുമ്പിളിൽ ’ പോലും കഞ്ഞി കുടിക്കാൻ വകയില്ലാതെ കെഎസ്ആർടിസി ജീവനക്കാർ. മാത്രമല്ല ശമ്പളം ലഭിച്ചിട്ട് 62 ദിവസം പിന്നിട്ടിരിക്കുകയാണ്.
അതേസമയം തന്നെ കോടതി വിധിയിൽ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും സർക്കാർ നിലപാടോടെ അതും ഇല്ലാതായെന്ന് ഇവർ പറയുന്നു. ‘തന്റെ മകൾക്ക് നാളെ രാവിലെ കോളജിൽ ഡിഗ്രിക്ക് ചേരണമെന്നും, കടം ചോദിക്കാൻ ഇനി ഒരാളും ബാക്കിയില്ലെന്നും, കയ്യിൽ 500 രൂപ പോലും എടുക്കാനില്ലെന്നും ഒരു കണ്ടക്ടർ പറയുന്നു.
ഇത് സുൽത്താൻ ബത്തേരി ഡിപ്പോയിലെ കണ്ടക്ടർ കെഎസ്ആർടിസി ജീവനക്കാരുടെ വാട്സാപ് ഗ്രൂപ്പിൽ കരഞ്ഞു കൊണ്ടു പോസ്റ്റ് ചെയ്ത വിഡിയോ സംഭാഷണമായിരുന്നു. തുടർന്ന് സംഭവം സത്യമാണെന്ന് മനസ്സിലായതോടെ കണ്ടക്ടറെ ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ഓൺ ലൈൻ ബാങ്ക് അക്കൗണ്ട് നമ്പർ വാങ്ങി ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തെന്നും, ഒട്ടേറെ അംഗങ്ങൾ പണം അയച്ചു കൊടുത്തതായും ജീവനക്കാരുടെ സംഘടനയായ ഫോറം ഫോർ ജസ്റ്റിസ് സംസ്ഥാന വൈസ് പ്രസിഡന്റ് റെജുമോൻ ജോസഫ് പറഞ്ഞു.
https://www.facebook.com/Malayalivartha
























