ഹോട്ടലിൽ ജോലി ചെയ്യാൻ തുടങ്ങിയ ശേഷം, കാമുകി ഒഴിവാക്കാൻ ശ്രമിക്കുന്നെന്ന് സംശയം: കാണാനെത്തിയ ബാർബർഷോപ്പ് ഉടമയായ യുവാവ് ഷേവിങ് കത്തി ഉപയോഗിച്ച് യുവതിയെ വെട്ടിപ്പരിക്കേൽപിച്ചു: തൃശ്ശൂർ നഗരത്തിൽ വിവാഹമോചിതരായ കമിതാക്കളുടെ തർക്കം അവസാനിച്ചത് ഇങ്ങനെ....

പ്രണയപ്പകയെ തുടർന്നുള്ള ആക്രമണം വീണ്ടും. തൃശ്ശൂർ എംജി റോഡിൽ ബാർബർ ജീവനക്കാരൻ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. പരിക്കേറ്റ കൊടുങ്ങല്ലൂർ മേത്തല സ്വദേശി ഐശ്വര്യയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊടുങ്ങല്ലൂർ മേത്തല സ്വദേശി വിഷ്ണു ആണ് കുത്തിയത്. ഇയാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
തൃശ്ശൂർ നഗരത്തിലെ ഹോട്ടലിൽ ജീവനക്കാരിയായിരുന്ന ഐശ്വര്യ വിഷ്ണുവുമായി അടുപ്പത്തിലായിരുന്നു. വിഷ്ണുവും ഐശ്വര്യയും വിവാഹ മോചിതരാണ്. ഇരുവർക്കും ആദ്യ ബന്ധത്തിൽ ഓരോ കുട്ടികളുണ്ട്. തൃശ്ശൂർ നഗരത്തിലെ ഹോട്ടലിൽ ജോലി ചെയ്യാൻ തുടങ്ങിയ ശേഷം യുവതി, ഈ ബന്ധത്തിൽ നിന്ന് പിൻമാറുന്നതായി വിഷ്ണുവിന് സംശയം തോന്നി. ഇക്കാര്യം സംസാരിക്കാൻ വേണ്ടിയാണ് കഴിഞ്ഞ ദിവസം വൈകിട്ട് ഹോട്ടലിൽ എത്തിയത്.
സംസാരത്തിനിടെ കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് കഴുത്തിലും ദേഹത്തും കുത്തുകയായിരുന്നു. ബാർബർ ഷോപ്പ് നടത്തിപ്പുകാരനായ വിഷ്ണു ഷേവിങ്ങിന് ഉപയോഗിക്കുന്ന കത്തിയാണ് ആക്രമിക്കാൻ ഉപയോഗിച്ചത്.യുവതി നിലവിളിച്ചതോടെ അടുത്തുണ്ടായിരുന്നവർ ഓടിയെത്തി യുവാവിനെ കീഴ‍്‍പ്പെടുത്തുകയായിരുന്നു. തൃശ്ശൂർ ഈസ്റ്റ് പൊലീസ് എത്തി യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. വധശ്രമത്തിന് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ പരിക്ക് സാരമുള്ളതല്ല. ആക്രമണത്തിനിടെ യുവാവിനും പരിക്കേറ്റു.
സംഭവ സമയത്ത് പ്രതി മദ്യ ലഹരിയിൽ ആയിരുന്നു. മേത്തലയിൽ മുടിവെട്ടുകട നടത്തുന്ന വിഷ്ണു നായ്‌ക്കനാലിലെ സ്ഥാപനത്തിലെത്തി യുവതിയുമായി സംസാരിക്കുകയായിരുന്നു. ഇരുവരും തർക്കമുണ്ടായതോടെ ഇയാൾ ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് സ്ഥാപനത്തിലെ ജീവനക്കാർ ഓടിയെത്തുമ്പോൾ മുടിവെട്ടുകടയിൽ ഉപയോഗിക്കുന്ന ഷേവിങ് കത്തികൊണ്ട് ഐശ്വര്യയെ ആക്രമിക്കുന്നതാണ് കണ്ടതെന്ന് ഒപ്പം ജോലി ചെയ്യുന്നവർ പറയുന്നു. പരിക്കേറ്റ ഐശ്വര്യയെ ഉടൻ തന്നെ ജനറൽ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകുകയായിരുന്നു. നിലവിൽ പ്രതിയെ ചോദ്യം ചെയ്ത് വരികയാണെന്ന് സ്റ്റേഷൻ ഓഫിസർ പി. ലാൽകുമാർ അറിയിച്ചു.
https://www.facebook.com/Malayalivartha
























