മന്ത്രിസഭ അഴിച്ചുപണിയിൽ വൻ ട്വിസ്റ്റ്; കാത്തിരിപ്പിൽ ഷംസീറിനും ചിത്തരഞ്ജനും ; പിണറായി വീണ്ടും നിരാശരാക്കുമോ?

തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻസ്ഥാനം ഒഴിഞ്ഞതോടെ പാർട്ടിയിൽ ആകെ വഹിച്ചു പണി ആഗ്രഹിക്കുകയാണ് എല്ലാവരും. ഇതേത്തുടർന്ന് എം വി ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറിയായതിനെ തുടർന്ന് മന്ത്രി സഭയിലെ അഴിച്ചുപണി ചർച്ച ചെയ്യാൻ സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരും.
ഇത് പ്രകാരം പുതിയ മന്ത്രിമാരെ വകുപ്പുകളിലേക്ക് കൊണ്ടുവരുമോ എന്ന ചോദ്യവുംനിലനിൽക്കുകയാണ്. അതിനാൽ ആരൊക്കെ വരും എന്നുള്ള കാര്യത്തിൽ ഇന്നത്തെ യോഗത്തിൽ തീരുമാനമുണ്ടാകും. മാത്രമല്ല എംഎൽഎ സ്ഥാനം രാജിവെക്കുമെന്ന റിപ്പോർട്ട് നേതൃത്വം തള്ളിക്കളഞ്ഞിട്ടുണ്ട്. കൂടാതെ പുതിയ മന്ത്രി ആരാകുമെന്ന ചർച്ചകൾ ഇന്നുണ്ടാകില്ലെന്നാണ് സൂചന.
അതേസമയം പാർട്ടി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ എം വി ഗോവിന്ദൻ മന്ത്രിസ്ഥാനം രാജി വെക്കണമെന്ന് നേതൃതലത്തിൽ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ നിലവിൽ നിയമസഭ സമ്മേളനം നടക്കുന്നത് കൊണ്ട് അത് കഴിഞ്ഞ് മതി എന്നായിരുന്നു തീരുമാനം. സമ്മേളനം കഴിഞ്ഞതോടെ രാജിക്കുള്ള വഴി ഒരുങ്ങിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























