കേരളഹൗസില്‍ പോലീസ് നടത്തിയ റെയ്ഡിനെതിരെ ചെന്നിത്തല, ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് പരാതി നല്‍കും

ഡല്‍ഹിയില്‍ കേരള ഹൗസില്‍ ഗോമാംസം വിളമ്പിയെന്ന പരാതിയെ തുടര്‍ന്ന് പോലീസ് റെയ്ഡ് നടത്തിയ നടപടി ശരിയല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇതിനെതിരെ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്ന് ചെന്നിത്തല പറഞ്ഞു.
കേരള ഹൗസ് സ്വകാര്യ ലോഡ്‌ജോ ഹോട്ടലോ അല്ല കേരള സര്‍ക്കാരിന്റെ സ്ഥാപനമാണ്. എന്തെങ്കിലും പരാതിയുണെ്ടങ്കില്‍ അതേക്കുറിച്ച് വ്യക്തമായി ബന്ധപ്പെട്ടവരോട് അന്വേഷിക്കുകയാണ് വേണ്ടിയിരുന്നതെന്നും അല്ലാതെ റെയ്ഡ് നടത്തുകയായിരുന്നില്ല ചെയ്യേണ്ടിയിരുന്നതെന്നും ചെന്നിത്തല പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























