തെരുവുനായ കുറുകെച്ചാടി; അപകടത്തില്‍ സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു

പോത്തന്‍കോട് തോന്നയ്ക്കല്‍ മുറിഞ്ഞപാലത്ത് തെരുവുനായ കുറുകെച്ചാടിയുണ്ടായ അപകടത്തില്‍ സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു.വേങ്ങോട് കുടവൂര്‍ തോന്നയ്ക്കല്‍ ലക്ഷ്മിവിലാസത്തില്‍ അനില്‍കുമാര്‍(55) ആണ് മരിച്ചത്.ചൊവ്വാഴ്ച രാവിലെ പത്തുമണിയോടുകൂടിയാണ് സംഭവം.
സൈക്കിള്‍ തെരുവുനായയെ ഇടിച്ചതിനെത്തുടര്‍ന്ന് അനില്‍കുമാര്‍ റോഡിലേക്ക് തെറിച്ചുവീണു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ മെഡിക്കല്‍ കോേളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.ചിറയിന്‍കീഴ് വലിയകട കളിയില്‍പുരവീട്ടില്‍ പരേതനായ ദാമോദരന്‍ നായരുടെയും പദ്മകുമാരിയമ്മയുടെയും മകനാണ്. ഭാര്യ: ഉദയകുമാരി. മകന്‍: അഖില്‍. വര്‍ക്കല എസ്.എന്‍. കോേളജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്. ഈ ഭാഗത്ത് ഇതിനുമുമ്പും നായകളുടെ ശല്യത്തില്‍ പരാതി നല്‍കിയിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കിയില്ലെന്ന് ആക്ഷേപം ഉണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























