Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ


പ്രചാരണം തകൃതിയിൽ.... നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...

ശബരിമലയില്‍ അരവണ നിര്‍മിക്കുന്നത് വൃത്തിഹീനമായ അന്തരീക്ഷത്തിലെന്നു റിപ്പോര്‍ട്ട്

28 OCTOBER 2015 02:43 PM IST
മലയാളി വാര്‍ത്ത.

ദേവസ്വം ബോര്‍ഡിന് കോടികള്‍ നേടിക്കൊടുക്കുന്ന അരവണയും അപ്പവും ശബരിമലയില്‍ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് നിര്‍മിക്കുന്നതെന്ന് അന്വേഷണ റിപ്പോര്‍ട്ട്. കാട്ടുപന്നികളും കുഞ്ഞുങ്ങളും മേഞ്ഞുനടക്കുന്ന പരിസരത്താണ് അരവണ നിര്‍മിക്കുന്ന അടുക്കള സ്ഥിതിചെയ്യുന്നത്. പരിസരത്തിനും ശുചിത്വമില്ല.

കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ സംയുക്ത സംരംഭത്തിലുള്ള കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റിന്റെ ഡയറക്ടര്‍ ഡോ. എം.കെ. മുകുന്ദന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു നല്‍കിയ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ ഗൗരവത്തോടെ പരിഗണിച്ച് നടപ്പിലാക്കിയിട്ടുമില്ല.

തിടപ്പള്ളിയിലുള്ള അടുക്കളയ്ക്ക് ചുറ്റും പന്നിക്കൂട്ടങ്ങള്‍ സ്വതന്ത്രമായി വിഹരിക്കുന്നു. അടുക്കളയില്‍ നിന്നുള്ള പാഴ്വസ്തുക്കള്‍ അവയുടെ മുഖ്യ ആഹാരമാണ്. പന്നികളുടെ കാഷ്ഠവും പരിസരത്ത് സുലഭമാണ്. അടുക്കളയില്‍ ജോലിയെടുക്കുന്നവര്‍ കാഷ്ഠം ചവിട്ടിയാണ് നടക്കുന്നത്. അടുക്കളയ്ക്ക് ചുറ്റും മതില്‍ കെട്ടി പന്നിക്കൂട്ടങ്ങളെയും എലികളെയും തടയണമെന്നാണ് പ്രധാന ശുപാര്‍ശ.

അടുക്കളയുടെ വാതില്‍ തുറന്നിടുന്നതിനാല്‍ പ്രാണികളും മറ്റും അരവണ ഉണ്ടാക്കുന്ന സമയത്ത് പറന്നുനടക്കുന്നത് കാണാം. അരവണ നിര്‍മാണത്തിനായി ഉപയോഗിക്കുന്ന ശര്‍ക്കര, അരി എന്നിവ നനഞ്ഞ തിണ്ണയിലാണ് അടുക്കിവച്ചിരിക്കുന്നത്. അരി കഴുകുന്ന വെള്ളം നിലത്ത് ഒഴുകി പരക്കുന്നു. പാകംചെയ്യുന്ന അരവണ ഒരു ബക്കറ്റില്‍ നിറച്ചാണ് തൊഴിലാളികള്‍ മറ്റൊരു ടാങ്കില്‍ നിറയ്ക്കുന്നത്. പലപ്പോഴും അരവണ മലിനമാകാന്‍ ഇത് കാരണമാകും.

അടുക്കള പൂര്‍ണമായും വൃത്തിയുള്ളതായിരിക്കണമെന്നാണ് ശുപാര്‍ശ. അതിനായി നിരവധി നിര്‍ദേശങ്ങള്‍ ഡോ. മുകുന്ദന്‍ നല്‍കിയിട്ടുണ്ട്. നിര്‍മാണവുമായി ബന്ധപ്പെട്ട ജീവനക്കാര്‍ കര്‍ശനമായി പാലിക്കേണ്ട ശുചിത്വ നിലവാരം എങ്ങനെയായിരിക്കണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്. നിര്‍മാണത്തിന്റെ ഓരോ ഘട്ടത്തിലും പാലിക്കേണ്ട നടപടികളും അദ്ദേഹം ശുപാര്‍ശ ചെയ്തിരുന്നു. ഇതൊന്നും പാലിക്കാതെയാണ് നിര്‍മാണ പ്രക്രിയകള്‍ നടത്തിവരുന്നത്. പൊടിയും പ്രാണിയും മറ്റും കടക്കാതെ അടുക്കള പൂര്‍ണമായും മാലിന്യ മുക്തമാക്കുകയാണ് അടിയന്തരമായി ചെയ്യേണ്ടത്.

അരവണ നിര്‍മിക്കുകയും അതിനുശേഷം സൂക്ഷിക്കുകയും ചെയ്യേണ്ട പാത്രങ്ങള്‍ക്ക് വൃത്തിയില്ല. ടിന്നുകളിലായി പായ്ക്ക് ചെയ്യുന്നതിലും വേണ്ടത്ര നിലാരം നിലനിര്‍ത്തുന്നില്ല. അരവണ നിറയ്ക്കുന്ന ടിന്നുകള്‍ക്ക് വേണ്ടത്ര വൃത്തിയുണ്ടോ എന്നും അവ എങ്ങനെ വൃത്തിയായി സൂക്ഷിച്ചിരിക്കണമെന്നുമുള്ള പ്രധാന ശുപാര്‍ശകളാണ് റിപ്പോര്‍ട്ടിലുള്ളത്. നിര്‍മാണത്തില്‍ പങ്കാളികളാകുന്ന തൊഴിലാളികള്‍ക്ക് പ്രത്യേക വസ്ത്രങ്ങള്‍ നല്‍കിയിരിക്കണം. അരവണ ടിന്നുകളില്‍ നിറച്ചുകഴിഞ്ഞാല്‍ പ്രത്യേകമായി സൂക്ഷിക്കണം. അവിടെയും വില്പന കൗണ്ടറിലും വൃത്തിയായ അന്തരീക്ഷം ഉറപ്പുവരുത്തിയിരിക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോയമ്പത്തൂർ മധുക്കര ദേശീയപാതയിൽ ഉണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് മരണം...  (35 minutes ago)

കണക്കെടുപ്പുമായി ബന്ധപ്പെട്ട സമയക്രമീകരണം... സംസ്ഥാനത്ത് ചൊവ്വാഴ്ച രാത്രി ഏഴിന് എല്ലാ ബെവ്കോ ഔട്ട്ലെറ്റും അടയ്ക്കും...  (46 minutes ago)

തെരഞ്ഞെടുക്കപ്പെട്ട പെട്രോൾ പമ്പുകൾ വഴിയും റേഷൻ കടകൾ വഴിയും മണ്ണെണ്ണ വിതരണത്തിന് അനുമതി നൽകി കേന്ദ്ര സർക്കാർ...  (59 minutes ago)

  നടുവിൽ മഠം ഇളമുറ സ്വാമിയാർ ശ്രീമദ് പാർത്ഥസാരഥി ഭാരതി സ്വാമികൾ സമാധിയായി...  (1 hour ago)

കൊല്ലത്ത് ഫ്ലോട്ടിനു മുന്നില്‍ നൃത്തം കളിച്ചു കൊണ്ടിരിക്കെ കാലില്‍ ചവിട്ടിയെന്ന് ആരോപിച്ച് 19 കാരനെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തി  (1 hour ago)

സർക്കാർ ഓഫീസുകളുടെ ചുവരുകളിലും പരിസരങ്ങളിലും സർക്കാരിന്റെയോ സർക്കാരിതരമോ ആയ പോസ്റ്ററുകളും ബാനറുകളും അനധികൃതമായി പതിപ്പിക്കുന്നതു നിരോധിച്ച് ഭരണപരിഷ്കാര വകുപ്പ്  (2 hours ago)

സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ  (2 hours ago)

അടുത്ത അധ്യയനവർഷം മുതൽ സ്‌കൂൾ ബസുകളിലെ ഡ്രൈവറുൾപ്പെടെയുള്ള ജീവനക്കാർ കേസുകളിൽ ഉൾപ്പെട്ടവരല്ലെന്ന് തെളിയിക്കാനുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു....  (2 hours ago)

തലസ്ഥാന നഗരത്തിൽ മാർച്ച് മാസത്തിലെ റെക്കാഡ് താപനില രേഖപ്പെടുത്തി... ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

തീർത്ഥയാത്രകളും മനഃശാന്തിയും! ചിങ്ങം രാശിക്കാർക്ക് ഇന്ന് വിശേഷപ്പെട്ട ദിവസം!  (3 hours ago)

എൻ.ഡി.എ തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് മോദി  (3 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും  (3 hours ago)

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (16 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (16 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (19 hours ago)

Malayali Vartha Recommends