ശ്രീധരന്‍ പിള്ളയുടെ അകമ്പടി വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം, ആറ് പേര്‍ക്ക് പരുക്ക്, പരിക്കേറ്റ പൊലീസുകാര്‍...ആരോഗ്യ പ്രവര്‍ത്തകര്‍... ആംബുലന്‍സ് ഡ്രൈവര്‍ എന്നിവരെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ളയുടെ അകമ്പടി കൂട്ടിയിടിച്ച് ആറു പേര്‍ക്ക് പരുക്ക്. തോട്ടപ്പിളി സ്പില്‍വേക്ക് സമീപം ഇന്നലെ ഉച്ചയോട് കൂടിയാണ് സംഭവം. അപകടത്തിൽ പൊലീസുകാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആംബുലന്‍സ് ഡ്രൈവര്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ആംബുലന്‍സ് ഡ്രൈവര്‍ പട്ടണക്കാട് തെക്കേ അറക്കല്‍ വീട്ടില്‍ തോമസ്(30), ചേര്‍ത്തല താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ചേര്‍ത്തല വാരനാട് വിദ്യാഗൃഹത്തില്‍ ഡോ. ദിവ്യ (28) , നഴ്‌സ് ചേര്‍ത്തല ആല്‍ബിന്‍ നിവാസില്‍ അഞ്ജു ജോസഫ് (36) നഴ്‌സിങ് അസി.ചേര്‍ത്തല പളളിപ്പുറം തുവനാട്ട് വെളിയില്‍ ബുഷറ(54), സിവില്‍ പൊലീസ് ഓഫീസര്‍മാരായ മുഹമ്മദ് പറയന്‍ഭാഗത്ത് ആരോമല്‍ എസ്(26), എറണാകുളം കുമ്പളങ്ങി വേലിക്കകത്ത് ജോസഫ് റോഷന്‍ (24) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആംബുലന്‍സ് ഡ്രൈവര്‍ തോമസ് സ്റ്റിയറിങ്ങിന് ഇടയില്‍ കുടുങ്ങി പോയിരുന്നു. ഇയാളെ പൊലീസും നാട്ടുകാരും ചേര്‍ന്നാണ് പുറത്തെടുത്തത്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷമാണ് ഗവര്‍ണര്‍ യാത്ര തുടര്‍ന്നത്.അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
പായിപ്പാട് വള്ളംകളി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്ന മുൻ ബിജെപി സംസ്ഥാന അധ്യക്ഷന്‍. ഗവര്‍ണറുടെ കാറിന് പിന്നാലെ പോയ പൊലീസ് ജീപ്പ് വേഗം കുറച്ചതിനെ തുടര്‍ന്ന് മറ്റൊരു പൊലീസ് ജീപ്പ് ഇടിക്കുകയായിരുന്നു. ഇതിന് പിന്നാലെ വന്ന ആംബുലന്‍സ് പൊലീസ് ജീപ്പില്‍ ഇടിച്ചു. അതിന് പിന്നാലെ അഗ്നിരക്ഷാസേനയുടെ വാഹനവും സ്‌പെയര്‍ കാറുമാണ് ഇടിച്ചത്. ഡോക്ടറും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും ആംബുലന്‍സിലും പൊലീസ് ഉദ്യോഗസ്ഥര്‍ രണ്ടാമത് ഇടിച്ച പൊലീസ് ജീപ്പിലുമാണ് ഉണ്ടായിരുന്നത്.
https://www.facebook.com/Malayalivartha























