തിരുവോണ ദിവസം നെടുമങ്ങാട് ഭർതൃഗൃഹത്തിൽ സംജിത തൂങ്ങി മരിച്ച കേസ്; ഭർത്താവ് ബിജു ടൈറ്റസിനെ റിമാൻറ് ചെയ്തു

തിരുവോണ ദിവസം നെടുമങ്ങാട് ഭർതൃ ഗൃഹത്തിൽ സംജിത തൂങ്ങി മരിച്ച ആത്മഹത്യാ പ്രേരണാ കേസിൽ ഭർത്താവ് ബിജു ടൈറ്റസിനെ റിമാൻറ് ചെയ്തു. നെടുങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് പ്രതിയെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തത്.
പേരൂര്‍ക്കട ഹാര്‍വ്വിപുരം ഫസ്റ്റ് ലെയിനില്‍ ടിസി 19/1030ല്‍ എ സംജിതയെ (28) മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് ഭര്‍ത്താവ് പാലോട് ബഥേല്‍ തടത്തരികത്ത് വീട്ടില്‍ ബിജു ടൈറ്റസിനെ (29) കോടതി ജയിലിലടച്ചത്.
തിരുവോണ ദിവസം പകല്‍ 11 ഓടെ നെടുമങ്ങാട് 11-ാംകല്ലിലെ വാടകവീട്ടിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടത്. ഒരാഴ്ചയായി ഭര്‍ത്താവ് സംജിതയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായും മരണത്തില്‍ ദുരൂഹതയുണ്ടെന്നും യുവതിയുടെ ബന്ധുക്കളുടെ ആരോപണത്തിൽ നിജ സ്ഥിതി അറിയാൻ നെടുമങ്ങാട് പൊലീസ് പരിശോധന നടത്തി. ബിജുവിനെതിരെ ഗാര്‍ഹിക പീഡനവും ആത്മഹത്യാ പ്രേരണ കുറ്റവും ചുമത്തി പൊലീസ് കേസെടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























