കടപ്പുറം വനിത- ശിശു ആശുപത്രിയിൽ യുവതി രക്തസ്രാവത്തിനു ചികിത്സ തേടി; ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ തുമ്പോളിയിലെ കുറ്റിക്കാട്ടിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച അവസ്ഥയിൽ കണ്ടെത്തി; യുവതിയെ ചോദ്യം ചെയ്തപ്പോൾ പറഞ്ഞത് മറ്റൊന്ന്; കുഴങ്ങി പോലീസ്; ഒടുവിൽ ബാലാവകാശ കമ്മിഷന്റെ ഇടപെടൽ

തുമ്പോളിയിലെ കുറ്റിക്കാട്ടിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച അവസ്ഥയിൽ കണ്ടെത്തിയ സംഭവം വളരെയധികം വേദനയുളവാക്കുന്നതായിരുന്നു. ഈ സംഭവത്തിൽ ബാലാവകാശ കമ്മിഷൻ ഇടപ്പെട്ടിരിക്കുകയാണ്. ഈ സംഭവത്തിൽ നിയമനടപടി സ്വീകരിക്കാൻ പോലീസിന് നിർദേശം നൽകിയിരിക്കുകയാണ്.
കുഞ്ഞിന്റെ ജീവനു ഭീഷണിയാകുന്ന വിധത്തിൽ പ്രവർത്തിച്ചവർക്കെതിരെ നടപടിയെടുക്കാൻ കമ്മിഷനംഗം അഡ്വ. ജലജാ ചന്ദ്രൻ പോലീസിനോട് വ്യക്തമാക്കി. കേസിന്റെ നടപടിയുമായി ബന്ധപ്പെട്ട റിപ്പോർട്ട് കമ്മിഷനു സമർപ്പിക്കാനുള്ള ആവശ്യമുയർത്തിയിരിക്കുകയാണ്. കുഞ്ഞിന്റെ അമ്മയെ കണ്ടെത്താൻ ഡി.എൻ.എ. പരിശോധന നടത്താനിരിക്കുകയാണ്.
സംഭവവുമായി ബന്ധപ്പെട്ട് നോർത്ത് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എന്നാൽ യുവതി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. അതുകൊണ്ട് ചോദ്യം ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. തിങ്കളാഴ്ച യുവതിയെ ഡിസ്ചാർജ് ചെയ്യും. ചോദ്യം ചെയ്യലിൽ യുവതി കുട്ടി തന്റേതല്ലെന്നു നിഷേധിച്ചാൽ ശാസ്ത്രീയ പരിശോധന നടത്തുവാനിരിക്കുകയാണ്.
കുഞ്ഞിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിക്കാൻ യുവതിയെ ആരോ സഹായിച്ചിരിക്കാമെന്നും നിഗമനമുണ്ട് . ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും തെളിവുകൾ കിട്ടുമോയെന്ന അന്വേഷിണത്തിലാണ് പോലീസ്. അതിലും പരാജയപ്പെട്ടാൽ മാത്രമേ ശാസ്ത്രീയ പരിശോധനയ്ക്കു നീങ്ങുകയുള്ളൂവെന്നാണ് സൂചന. യുവതിയുടെ പ്ലാസന്റ ആശുപത്രി അധികൃതർ സൂക്ഷിച്ച് വച്ചിരിക്കുകയാണ്.
യുവതി താമസിച്ചിരുന്ന വീടിന്റെ മതിലിനോടുചേർന്നുള്ള കുറ്റിക്കാട്ടിൽ നിന്നായിരുന്നു കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടത്. സംഭവത്തിന് ഒരു മണിക്കൂർ മുന്നേ കടപ്പുറം വനിത- ശിശു ആശുപത്രിയിൽ യുവതി രക്തസ്രാവത്തിനു ചികിത്സ തേടിയിരുന്നു. ഇതോടെ കുഞ്ഞിനെ പ്രസവിച്ചത് ഈ യുവതിയാണ് എന്ന് സംശയം വർധിച്ചത്. ഡോക്ടർമാരുടെ പരിശോധനയിൽ ഇക്കാര്യം വ്യക്തമായി. പക്ഷേ യുവതി ഇത് നിഷേധിച്ചതോടെ പോലീസും സംശയത്തിലാകുകയായിരുന്നു.
https://www.facebook.com/Malayalivartha


























