Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..

കോട്ടയം അതിരമ്പുഴയിൽ റോഡിലെ കുഴിയിൽ വീണ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട്, കാറിലിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം; അപകടത്തിൽപ്പെട്ട് ബോധരഹിതനായി കിടന്നയാളെ ആശുപത്രിയിൽ എത്തിക്കാതെ വീട്ടിലെത്തിച്ച് നാട്ടുകാരുടെ ഉദാസീനത:- വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ 45കാരന് ദാരുണാന്ത്യം

14 SEPTEMBER 2022 01:53 PM IST
മലയാളി വാര്‍ത്ത

നഷ്ടമായി കാറിലിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം; അപകടത്തിൽപ്പെട്ട് റോഡിൽ കിടന്നയാളെ യാത്രക്കാർ ആശുപത്രിയിൽ കൊണ്ടു പോയില്ല; പരിക്കേറ്റ് ബോധരഹിതനായി കിടന്നയാളെ നാട്ടുകാർ എത്തിച്ചത് വീട്ടിൽ; ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും ദാരുണമായി മരിച്ചു

കോട്ടയം: അതിരമ്പുഴയിൽ റോഡിലെ കുഴിയിൽ വീ്ണ് നിയന്ത്രണം നഷ്ടമായ ബൈക്ക് റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിനു പിന്നിലിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. അതിരമ്പുഴ ഓണംതുരുത്ത് കൊല്ലമ്പറമ്പിൽ പരേതനായ ജോയിയുടെയും അമ്മിണിയുടെയും മകൻ കെ.കെ റെജി (45)ആണ് മരിച്ചത്. അതിരമ്പുഴ മാർക്കറ്റ് റോഡിലെ കുഴിയിൽ വീണ് നിയന്ത്രണം നഷ്ടമായ ബൈക്ക് റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിനു പിന്നിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ് ബോധരഹിതനായി കിടന്ന റെജിയെ നാട്ടുകാർ ചേർന്ന് വീട്ടിലെത്തിച്ച് കിടത്തുകയായിരുന്നു. പതിനഞ്ചു മിനിറ്റോളം റോഡിൽ കിടന്ന ശേഷമാണ് നാട്ടുകാർ ഇടപെട്ട് റെജിയെ വീട്ടിലെത്തിച്ചത്. ബോധരഹിതനായി കിടന്ന റെജിയെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.

പലഹാരം നിർമ്മിച്ച് വിതരണം ചെയ്യുന്ന ജോലിയാണ് റെജി ചെയ്യുന്നത്. വിതരണം ചെയ്ത പലഹാരത്തിന്റെ പണം പിരിച്ച ശേഷം റെജി വീട്ടിലേയ്ക്കു മടങ്ങുകയായിരുന്നു. ഇതിനിടെ അതിരമ്പുഴ ചന്തയ്ക്കു സമീപത്തെ റോഡിലെ കുഴിയിൽ റെജിയുടെ ബൈക്ക് വീഴുകയായിരുന്നു. വലിയ കുഴിയിൽ ചാടിയ ബൈക്ക് നിയന്ത്രണം നഷ്ടമായി റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ റെജി റോഡിൽ തെറിച്ചു വീണു. ബോധരഹിതനായി റോഡിൽ വീണ് കിടന്നെങ്കിലും പതിനഞ്ച് മിനിറ്റിനു ശേഷമാണ് ആളുകൾ ഇദ്ദേഹത്തെ എടുക്കാൻ തയ്യാറായതെന്നാണ് ബന്ധുക്കളുടെ ആരോപണം.

ഇവിടെ എത്തിയ ആളുകളിൽ ചിലർ ചേർന്ന് ഇദ്ദേഹത്തെ ഒരു വാഹനത്തിൽ കയറ്റി വീട്ടിലെത്തിച്ചു. റോഡിൽ വീണതാണ് എന്ന് അറിയിച്ച്, ഇദ്ദേഹത്തെ വീട്ടിൽ കിടത്തിയ ശേഷം സംഘം സ്ഥലം വിട്ടതായി ബന്ധുക്കൾ ആരോപിക്കുന്നു. ഇതേ തുടർന്നു അൽപ സമയത്തിന് ശേഷം വീട്ടുകാർ നോക്കിയപ്പോഴാണ് റെജി അനക്കമില്ലാതെ കിടക്കുന്നതായി കണ്ടെത്തിയത്.

തുടർന്ന് ഇവർ ചേർന്ന് റെജിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. ഇതേ തുടർന്നു ബന്ധുക്കൾ ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു മൃതദേഹം വിട്ടു നൽകും.

സംസ്‌കാരം ഇന്നു വൈകിട്ട് നാലിന് കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് പള്ളി സെമിത്തേരിയിൽ. ഓണംതുരുത്ത് കോട്ടയ്ക്കരികിൽ കുടുംബാംഗം ശ്രീജയാണ് ഭാര്യ. മക്കൾ ജോയൽ, ജാനറ്റ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ള  (12 minutes ago)

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (7 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (8 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (9 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (9 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (10 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (10 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (10 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (11 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (11 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (11 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (11 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (11 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (12 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (12 hours ago)

Malayali Vartha Recommends