ഇനി നിയമത്തിലേക്ക്... നിയമസഭാ അക്രമക്കേസ് വി ശിവന്‍ കുട്ടിയ്ക്ക് കുരുക്കാകും; വിധി വരും മുമ്പ് ശിവന്‍ കുട്ടിയുടെ മന്ത്രി സ്ഥാനത്തില്‍ തീരുമാനമുണ്ടാകും; ഇനി 26ന് നിര്‍ണായകം; വിചാരണ നീളുന്നതുവരെ പിടിച്ച് നില്‍ക്കും; വി. ശിവന്‍കുട്ടി അടക്കമുള്ള പ്രതികള്‍ക്കു കുറ്റപത്രം നല്‍കി

നിയമസഭയിലെ വലിയ രാഷ്ട്രീയ പ്രതിഷേധത്തിന് വര്‍ഷങ്ങള്‍ക്ക് ശേഷം വിനയാകുകയാണ്. വി. ശിവന്‍ കുട്ടിയുടെ മന്ത്രി സ്ഥാനത്തിന് പോലും ഇപ്പോള്‍ ഈ കേസ് ഭീഷണിയാണ്. വിചാരണ നീണ്ടുപോയാല്‍ അത്രയും കാലം പിടിച്ചു നില്‍ക്കാം. എന്നാല്‍ കോടതി പരമര്‍ശമുണ്ടായാല്‍ ശിവന്‍ കുട്ടിയ്ക്ക് തിരിച്ചടിയാകും.
നിയമസഭാ അക്രമക്കേസില്‍ ഇ.പി. ജയരാജന്‍ ഒഴികെ മന്ത്രി വി.ശിവന്‍കുട്ടി അടക്കമുള്ള പ്രതികള്‍ക്കു ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി കുറ്റപത്രം നല്‍കി. ഉച്ചയോടെ കോടതിയിലെത്തിയ പ്രതികളെ കോടതി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു കുറ്റം ചുമത്തി. പ്രതികള്‍ കുറ്റം നിഷേധിച്ചു. കേസ് 26ലേക്ക് മാറ്റി. അസുഖം കാരണം ഇ.പി.ജയരാജന്‍ ഹാജരാകില്ലെന്ന് അഭിഭാഷകന്‍ അറിയിച്ചപ്പോള്‍ 26നു ഹാജരാകണമെന്നു കോടതി നിര്‍ദേശിച്ചു. മന്ത്രി വി.ശിവന്‍കുട്ടി ഉള്‍പ്പെടെ 5 പ്രതികളാണു കോടതിയില്‍ ഹാജരായത്.
2015 മാര്‍ച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നതു തടയാന്‍ പ്രതികള്‍ നിയമസഭയില്‍ അക്രമം നടത്തി 2.20 ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചു എന്നാണു െ്രെകംബ്രാഞ്ച് കേസ്. മന്ത്രി വി.ശിവന്‍കുട്ടി, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍, കെ.ടി.ജലീല്‍ എംഎല്‍എ, മുന്‍ എംഎല്‍എമാരായ കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ.സദാശിവന്‍ എന്നിവരാണു പ്രതികള്‍. കേസില്‍ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ടു പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
കുറ്റപത്രം വായിക്കുന്നത് നീട്ടിവയ്ക്കണമെന്നും പ്രതികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സാങ്കേതിക കാര്യങ്ങള്‍ പറഞ്ഞു കേസില്‍ നിന്ന് ഒഴിവാകാന്‍ ശ്രമിക്കരുതെന്നും കുറ്റപത്രം വായിക്കുന്നതു നീട്ടിവയ്ക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. വിചാരണ കൂടാതെ കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിടുതല്‍ ഹര്‍ജി തള്ളിയതു ചോദ്യം ചെയ്തുള്ള റിവിഷന്‍ ഹര്‍ജി സുപ്രീം കോടതിയും തള്ളിയ സാഹചര്യത്തിലാണു നേരിട്ടു ഹാജരാകാന്‍ വിചാരണക്കോടതി ഉത്തരവിട്ടത്. അന്വേഷണസംഘം ഹാജരാക്കിയ ദൃശ്യങ്ങളടങ്ങിയ തെളിവുകള്‍ വേണമെന്നു പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടു.
പ്രതികള്‍ക്ക് അര്‍ഹതപ്പെട്ടതാണെന്നു പ്രോസിക്യൂഷനും നിലപാടെടുത്തതോടെ 10 ദിവസത്തിനകം നല്‍കാന്‍ കോടതി ഉത്തരവിട്ടു. ജയരാജനെക്കൂടി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ച ശേഷമാകും വിചാരണത്തീയതി പ്രഖ്യാപിക്കുക. മന്ത്രി വി.ശിവന്‍കുട്ടി ഒഴികെയുള്ള 4 പ്രതികളും മാധ്യമങ്ങള്‍ക്കു മുഖം നല്‍കാതെയാണ് കോടതിക്കുള്ളിലെത്തിയത്.
ഇവരെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ച കോടതി വിചാരണാ നടപടികളിലേക്ക് കടക്കുകയാണ്. അതേസമയം പൊതുതാത്പര്യം പറഞ്ഞായിരുന്നു കേസ് അവസാനിപ്പിക്കാനും പ്രതികളെ വിടുതല്‍ ചെയ്യാനുമെല്ലാം സര്‍ക്കാര്‍ കോടതികളെ സമീപിച്ചത്. എന്നാല്‍ ലോകം മുഴുവന്‍ തത്സമയം കണ്ട അതിക്രമക്കേസ് എഴുതിത്തള്ളാനാവില്ലെന്ന് കോടതികള്‍ നിലപാടെടുക്കുകയായിരുന്നു. പ്രതികള്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് ഇന്നലെ മന്ത്രിയും എം.എല്‍.എയും ഹാജരായത്.
പ്രതികളെല്ലാം പ്രഥമദൃഷ്ട്യാ കുറ്റക്കാരാണെന്ന അഭിഭാഷകന്റെ വാദം നേരത്തേ വിചാരണക്കോടതി അംഗീകരിച്ചിരുന്നു. പ്രതികളുടെ പ്രവൃത്തികള്‍ ഗുരുതരമായ സംശയങ്ങളുണ്ടാക്കുന്നതാണെന്നും വിചാരണ നേരിടുന്നതില്‍ നിന്ന് അവരെ ഒഴിവാക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. അക്രമം നടത്തണമെന്ന് പ്രതികള്‍ക്ക് ദുരുദ്ദേശമില്ലായിരുന്നു. വാച്ച് ആന്‍ഡ് വാര്‍ഡ് ഇങ്ങോട്ട് ബലപ്രയോഗം നടത്തിയത് പ്രതിരോധിച്ചപ്പോഴാണ് അനിഷ്ട സംഭവങ്ങളുണ്ടായതെന്ന് പ്രതിഭാഗം വാദിച്ചപ്പോള്‍ കോടതിയുടെ മറുപടി ഇങ്ങനെയായിരുന്നു ''ആറ് പ്രതികളും ബഡ്ജറ്റ് അവതരണത്തിന്റെ തലേ ദിവസം തന്നെ നിയമസഭയില്‍ തങ്ങിയതിനാല്‍ സഭ തല്ലിത്തകര്‍ക്കാന്‍ ഉദ്ദേശമില്ലായിരുന്നു എന്ന വാദം അംഗീകരിക്കാനാവില്ല. പ്രതികള്‍ 2,20,093 രൂപയുടെ പൊതുമുതലാണ് നശിപ്പിച്ചത്.'' ഇതോടെ ഈ കേസ് ബലക്കുമെന്ന് ഉറപ്പാണ്. ഒപ്പം ശിവന്‍കുട്ടിയുടെ മന്ത്രി സ്ഥാനവും ചര്‍ച്ചയാകും.
https://www.facebook.com/Malayalivartha


























