ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍...

ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. വളക്കോട് പുത്തന്‍ വീട്ടില്‍ ജോബിഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. മാതാപിതാക്കളെയും കേസില്‍ പ്രതിചേര്‍ത്തു. ഏലപ്പാറ ഹെലിബറിയ സ്വദേശി എംകെ ഷീജയാണ് ഭര്‍ത്താവിന്റെ വീട്ടില്‍ ആത്മഹത്യ ചെയ്തത്.
സ്ത്രീധന ബാക്കിയെച്ചൊല്ലി ഭര്‍ത്താവ് ജോബിഷും മാതാപിതാക്കളും പീഡിപ്പിച്ചതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ഷീജയുടെ കുടുംബം പരാതി നല്‍കി.
ജോബിഷിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് നടപടി. പത്തു മാസം മുമ്പായിരുന്നു ജോബീഷിന്റെയും ഷീജയുടെ വിവാഹം. ഒന്നര ലക്ഷം രൂപയും എട്ടു പവന്‍ സ്വര്‍ണവുമാണ് സ്ത്രീധനമായി ആവശ്യപ്പെട്ടിരുന്നത്.
പണവും ആറു പവന്‍ സ്വര്‍ണവും ജോബീഷിന് കൈമാറി. എന്നാല്‍ സ്ത്രീധനത്തിന്റെ ബാക്കിയായ രണ്ട് പവന്‍ ആവശ്യപ്പെട്ട് ഭര്‍ത്താവ് യുവതിയെ നിരന്തരം മര്‍ദ്ദിച്ചിരുന്നു. ഇതേ ആവശ്യം ഉന്നയിച്ച് ജോബീഷിന്റെ അച്ഛന്‍ ശശിയും അമ്മ കുഞ്ഞമ്മയും ഷീജയെ മാനസികമായും പീഡിപ്പിക്കുകയും ചെയ്തിരുന്നു.
"
https://www.facebook.com/Malayalivartha


























