സ്‌കൂളിലേക്ക് പോയ യാത്ര അന്ത്യയാത്രയായി..... തിരുവനന്തപുരത്ത് പൊഴിയൂര്‍ കാരോടില്‍ സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ട് അമ്മയ്ക്കൊപ്പം സഞ്ചരിച്ച മകന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന സഹോദരന്‍ ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പൊഴിയൂര്‍ കാരോടില്‍ സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ട് അമ്മയ്ക്കൊപ്പം സഞ്ചരിച്ച മകന്‍ മരിച്ചു. പൊഴിയൂര്‍ അമ്പലിക്കോണം എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥി പവിന്‍ സുനില്‍ (അഞ്ച്) ആണ് മരിച്ചത്. ഒപ്പം സഞ്ചരിച്ച സഹോദരനെ ഗുരുതര പരുക്കുകളുടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
. സ്‌കൂട്ടറിന് അടിയില്‍പ്പെട്ട പവിന്‍ സുനിലിനെ പാറശാല ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സഹോദരന്‍ നിതിന്‍ സുനിലിനെ ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് പ്രവേശിപ്പിച്ചു.
ഇരട്ടക്കുട്ടികളെ സ്‌കൂളില്‍ എത്തിക്കുന്നതിനായി അമ്മ മിനി സ്‌കൂട്ടറില്‍ കൊണ്ടുപോകവെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മാറാടി തോട്ടിലേക്ക് മറിയുകയായിരുന്നു.
"
https://www.facebook.com/Malayalivartha


























