ഓരോ ഫയലും ഓരോ ജീവിതമാണെന്ന് മുഖ്യമന്ത്രി! മരിച്ച അധ്യാപികയുടെ കുടുംബത്തിന് ലഭിക്കേണ്ട ആനുകൂല്യം നിഷേധിച്ച് ആരോഗ്യവകുപ്പ്; ഈ നീതിനിഷേധം മരിച്ച് മൂന്നുവര്‍ഷം കഴിഞ്ഞ് ഇറങ്ങിയ ഉത്തരവിന്റെ പേരുപറഞ്ഞ്, നീതിനിഷേധിച്ചത് എല്ലാം മറച്ചുവച്ച്

ചികിത്സയിൽ കഴിഞ്ഞിരുന്ന മരിച്ച അധ്യാപികയുടെ കുടുംബത്തിന് ലഭിക്കേണ്ട ആനുകൂല്യം ആരോഗ്യവകുപ്പ് നിഷേധിച്ചതായി റിപ്പോർട്ട്. മരിച്ച് മൂന്നുവര്‍ഷം കഴിഞ്ഞ് ഇറങ്ങിയ ഉത്തരവിന്റെ പേരുപറഞ്ഞായിരുന്നു ഈ നീതിനിഷേധം എന്നാണ് അറിയാൻ കഴിയുന്നത്. ഓരോ ഫയലും ഓരോ ജീവിതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെങ്കിലും, ആനുകൂല്യങ്ങള്‍ എങ്ങനെ നിഷേധിക്കുന്നു എന്നതിന് ഉദാഹരണമാണ് ഇത്.
അതേസമയം അര്‍ബുദം ബാധിച്ച്, അഞ്ചുവര്‍ഷംമുന്‍പ് മരിച്ച കരിങ്കുന്നം ചന്ദ്രപ്പിള്ളില്‍ അനിത ലൂക്കോസിനെ (50) ചികിത്സിച്ചതിന് ലഭിക്കേണ്ട ആനുകൂല്യമാണ്, അത് കഴിഞ്ഞിറങ്ങിയ ഉത്തരവുകാട്ടിയാണ് ആരോഗ്യവകുപ്പ് നിഷേധിച്ചിരിക്കുന്നത്. അനിത ചികിത്സയിലായിരുന്ന ആശുപത്രികള്‍, സര്‍ക്കാരിന്റെ ആനുകൂല്യ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് കാരണംപറഞ്ഞിരിക്കുന്നത് തന്നെ.
അതോടൊപ്പം തന്നെ 2017-ലാണ് അനിത മരിച്ചത്. അതുകഴിഞ്ഞ് മൂന്ന് വര്‍ഷംകഴിഞ്ഞ് ഇറങ്ങിയ ഉത്തരവിലാണ് ഈ ആശുപത്രികള്‍ ഒഴിവാക്കിയതെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. അനിതയുടെ ചികിത്സാക്കാലത്ത് ഇവ സര്‍ക്കാര്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നു. ഇക്കാര്യം, ബോധപൂര്‍വം മറച്ചുവെച്ചാണ് റീഇംപേഴ്‌സ്‌മെന്റ് നിഷേധിച്ചിരിക്കുന്നത്.
കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയായിരുന്ന അനിതയ്ക്ക് 2014-ലാണ് അര്‍ബുദം പിടിപെട്ടത്. വെല്ലൂരിലും എറണാകുളത്തെ രണ്ട് ആശുപത്രികളിലുമായി ചികിത്സ നേടി. കൂടാതെ അനിതയുടെ ഭര്‍ത്താവ് സി.സി. ജോയി അന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനായിരുന്നു. ഉദ്യോഗസ്ഥര്‍ക്കും കുടുംബത്തിനും സര്‍ക്കാര്‍ നല്‍കുന്ന ചികിത്സാ ആനുകൂല്യപ്രകാരം മെഡിക്കല്‍ റീ ഇമ്പേഴ്‌സ്‌മെന്റ് ലഭിക്കുന്നതിനായി, അദ്ദേഹം അപേക്ഷ നല്‍കിയിരുന്നു.
എന്നാൽ 2014-ല്‍ വെല്ലൂരിലെ ആദ്യഘട്ടചികിത്സയുടെ ഭാഗമായി 1.53 ലക്ഷം രൂപ ലഭിച്ചു പിന്നീടും ഓരോ ചികിത്സയ്ക്കുശേഷവും അപേക്ഷയും ബില്ലുകളും സമര്‍പ്പിക്കുകയുണ്ടായി. കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫീസും, ആരോഗ്യവകുപ്പും അപേക്ഷ പരിശോധിച്ചിട്ട് തുക അനുവദിക്കുന്നതിനായി സെക്രട്ടേറിയറ്റിലേക്ക് അയച്ചു. എന്നാല്‍, ഇതൊന്നും ഇതുവരെ അനുവദിച്ചില്ല. ഇതിനിടെ, 2017 ഓഗസ്റ്റ് 22-ന് അനിത മരിച്ചു. 2021-ല്‍ ജോയി വിരമിക്കുകയുംചെയ്തു .
എന്നിട്ടും ഇതുവരെ പണം കിട്ടിയില്ല. അനിത മരിച്ച് അഞ്ചുവര്‍ഷത്തിനുശേഷം ജൂലായിലാണ് പണം അനുവദിക്കാനാകില്ലെന്നുകാട്ടി ആരോഗ്യവകുപ്പ് അണ്ടര്‍ സെക്രട്ടറി, ഡയറക്ടറേറ്റിന് മറുപടി നല്‍കിയിരുന്നത്. 2020 ജൂണ്‍ 12-ലെ ധനകാര്യവകുപ്പിന്റെ ഉത്തരവാണ് കാരണമായി ചൂണ്ടിക്കാട്ടിയത്. ഈ നീതിനിഷേധത്തിനെതിരേ ജോയി ആരോഗ്യമന്ത്രിക്ക് അപ്പീല്‍ നല്‍കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























