മകന്റെ വിയോഗ വാര്‍ത്തയറിഞ്ഞ അച്ഛനും കുഴഞ്ഞു വീണ് മരിച്ചു.....

മരട് കുണ്ടന്നൂരില്‍ മകന്റെ വിയോഗ വാര്‍ത്തയറിഞ്ഞ അച്ഛനും കുഴഞ്ഞു വീണ് മരിച്ചു. നെല്ലിക്കല്‍ തീരദേശ റോഡില്‍ ഷാജിയും (51) പിതാവ് ഹരിഹരനുമാണ് (71) മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചത്.
അര്‍ബുദ ബാധിതനായിരുന്ന ഷാജി പുലര്‍ച്ചെ 5.30നാണ് മരിച്ചത്. വിവരമറിഞ്ഞ പിതാവ് ഹരിഹരന്‍ (71) ബോധരഹിതനായി വീഴുകയായിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തെ മരട് പി.എസ്. മിഷ്യന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൊച്ചു പെണ്ണാണ് ഹരിഹരന്റെ ഭാര്യ. ഷാലു, ഷൈജ എന്നിവരാണ് മറ്റു മക്കള്‍. മരിച്ച ഷാജിയുടെ ഭാര്യ -ജിജി. മക്കള്‍: ജിതിന്‍, നിതിന്‍.
https://www.facebook.com/Malayalivartha


























