സുഹൈലും ജൂനൈദുമായി പെൺകുട്ടികൾ സൗഹൃദത്തിലായി; ഇരുവരും പെൺകുട്ടികളെ പ്രലോഭിപ്പിച്ച് കരിമ്പു പാടത്തേക്ക് കൊണ്ടു പോയി പീഡിപ്പിച്ചു; പെൺകുട്ടികൾ വിവാഹാഭ്യർഥന നടത്തിയപ്പോൾ സംഭവിച്ചത് മറ്റൊന്ന്! പെൺകുട്ടികളുടെ ഷോളുപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊന്നു കെട്ടിത്തൂക്കി; പ്രതികളെ പോലീസ് പിടിച്ചത് എൻകൗണ്ടറിലൂടെ! ഉത്തർപ്രദേശിനെ നടുക്കിയ കൊലപാതകം

ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ സഹോദരിമാർ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഈ വിഷയത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്. പ്രായപൂർത്തിയാകാത്ത ദളിത് സഹോദരിമാരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ ബലാത്സംഗം ചെയ്ത് കൊന്നതാണെന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു ഈ കേസിലെ പ്രതിയെ പോലീസ് പിടിക്കൂടി.
സംഭവത്തിൽ ആറു പേർ അറസ്റ്റിലായി. ഇരുവരെയും ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് പൊലീസ് വ്യക്തമാക്കി. സൊഹൈൽ, ജുനൈദ്, ഹഫീസുൾ, റഹ്മാൻ, കരീമുദ്ദീൻ, ആരിഫ് എന്നിവരെയാണ് പോലീസ് പിടിക്കൂടിയത്. ഇവർക്കു പെണ്‍കുട്ടികളെ പരിചയപ്പെടുത്തിയ അയൽവാസി ഛോട്ടുവും അറസ്റ്റിലായി. എൻകൗണ്ടറിലൂടെയാണ് രക്ഷപ്പെടാൻ ശ്രമിച്ച ജൂനൈദിനെ പിടിച്ചത്. ഇയാളെ കാലിൽ വെടി വച്ചു വീഴ്ത്തി.
സുഹൈലും ജൂനൈദുമായി പെൺകുട്ടികൾ സൗഹൃദത്തിലായിരുന്നു. ഇരുവരും പെൺകുട്ടികളെ പ്രലോഭിപ്പിച്ച് കരിമ്പുപാടത്തേക്ക് കൂട്ടി കൊണ്ടു പോയി പീഡനത്തിന് ഇരയാക്കി. പെൺകുട്ടികൾ വിവാഹാഭ്യർഥന നടത്തി. ഈ ആവശ്യമുന്നയിച്ചതോടെ പ്രകോപിതരായ യുവാക്കൾ പെൺകുട്ടികളെ കഴുത്തുഞെരിച്ചു കൊല്ലുകയായിരുന്നു. അവർ ധരിച്ചിരുന്ന ഷാളിൽ തന്നെ കെട്ടിത്തൂക്കുകയായിരുന്നു.
ആത്മഹത്യ എന്ന് വരുത്തി തീർക്കാനായിരുന്നു ഷോളിൽ കെട്ടിത്തൂക്കിയത്. സൊഹൈലും ജുനൈദും ഹഫീസുള്ളും കൊല നടത്തി. ശേഷം കെട്ടിത്തൂക്കുന്നതിനും തെളിവുകൾ നശിപ്പിക്കുന്നതിനും കരീമുദ്ദീനെയും ആരിഫിനെയും സഹായത്തിനു വിളിച്ചു കൊണ്ട് വന്നു.
പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയതല്ലെന്നും സ്വമേധയാ പ്രതികളുടെ കൂടെ ബൈക്കിൽ കയറി പോയതാണെന്നും പൊലീസ് പറഞ്ഞു. ഐപിസി സെക്ഷൻ 302, 376, പോക്സോ നിയമം എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. പതിനേഴും പതിനഞ്ചും വയസ്സുള്ള പെൺകുട്ടികളാണ് കൊല്ലപ്പെട്ടത്.
പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടികളുടെ മരണം വിവിധ രാഷ്ട്രീയ കക്ഷികൾ ഏറ്റെടുത്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























