കോടതി ഉത്തരവിനെക്കുറിച്ചു വിശദമായി പരിശോധിച്ചശേഷം തുടര്‍നടപടിയുണ്ടാകും: സുധീരന്‍

ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന വിജിലന്‍സ് കോടതി ഉത്തരവിനെക്കുറിച്ചു വിശദമായി പരിശോധിച്ചശേഷം മുന്നണിയില്‍ ആലോചിച്ചു തുടര്‍നടപടിയുണ്ടാകുമെന്നു കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍. കോടതി ഉത്തരവു സംബന്ധിച്ച് മാധ്യമങ്ങളിലൂടെയുള്ള അറിവു മാത്രമേയുള്ളൂ. അതിനാല്‍ കോടതി വിധിയെക്കുറിച്ചു പഠിച്ചശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതുണ്‌ടെങ്കില്‍ അതുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ മന്ത്രി കെ.എം.മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി മരവിപ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha


























