ഫസല്‍ വധക്കേസ് പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും സമര്‍പ്പിച്ച അപേക്ഷകളില്‍ വിധി ഇന്ന്

തിരഞ്ഞെടുപ്പുദിവസം കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് അനുമതി തേടി ഫസല്‍ വധക്കേസ് പ്രതികളും സി.പി.എം സ്ഥാനാര്‍ഥികളുമായ കാരായി രാജനും കാരായി ചന്ദ്രശേഖരനും സമര്‍പ്പിച്ച അപേക്ഷകളില്‍ വിധി ഇന്ന്. സി.ബി.ഐ പ്രത്യേക കോടതിയാണ് ഇവരുടെ അപേക്ഷയില്‍ വിധി പറയുന്നത്. വോട്ടു ചെയ്യുന്നതിനായി നവംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ കണ്ണൂരില്‍ തങ്ങുന്നതിന് അനുവദിക്കണമെന്നായിരുന്നു അപേക്ഷ.
നേരത്തെ കോടതിയുടെ അനുമതിയോടെയായിരുന്നു ഇരുവരും കണ്ണൂരിലെത്തി തിരഞ്ഞെടുപ്പിന് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. കാരായി രാജന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലേക്കും ചന്ദ്രശേഖരന്‍ തലശേരി നഗരസഭയിലേക്കുമാണ് മല്‍സരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























