Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

വർഷങ്ങൾക്കു മുമ്പ് ബാബുവിന്റെ അച്ഛൻ നൽകിയ സ്ഥലത്താണ് ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥിതി ചെയ്യുന്നത്; ശൗചാലയവും വായനശാലയും അടക്കമുള്ള പുതിയ കാത്തിരിപ്പ് കേന്ദ്രത്തിന് കൂടുതൽ സ്ഥലം വിട്ടു നൽകണമെന്ന് സിപിഎം നേതാക്കൾ ആവശ്യപ്പെട്ടു; എന്നാൽ സ്ഥലം വിട്ടു കൊടുത്തില്ല; ഇതിന്റെ പേരിൽ തർക്കങ്ങൾ ഉണ്ടായി; നേതാക്കൾ നിരന്തരമായി ശല്യം ചെയ്തത് താങ്ങാനായില്ല; സിപിഎം നേതാക്കളുടെ പേര് എഴുതി വച്ചിട്ട് പാർട്ടി പ്രവർത്തകൻ ആത്മഹത്യ ചെയ്തു; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

26 SEPTEMBER 2022 10:55 AM IST
മലയാളി വാര്‍ത്ത

സിപിഎം നേതാക്കളുടെ പേര് എഴുതി വച്ചിട്ട് പാർട്ടി പ്രവർത്തകൻ ആത്മഹത്യ ചെയ്തു. പത്തനംതിട്ട പെരുനാട്ടിലാണ് ഈ സംഭവമുണ്ടായിരിക്കുന്നത്. ബസ് കാത്തിരിപ്പ് കേന്ദ്രത്തെ ചൊല്ലിയുള്ള തർക്കവും അതേ തുടർന്നുണ്ടായ സംഭവ വികാസങ്ങളുമാണ് ഇത്തരത്തിലൊരു ആത്മഹത്യയിലേക്ക് നയിച്ചത്.പത്തനംതിട്ട പെരുനാട്ടിൽ ബാബു മേലെത്താണ് തൂങ്ങിമരിച്ചത്. വീടിനോട് ചേർന്നുള്ള റബ്ബർ തോട്ടത്തിൽ ബാബുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ബസ് കാത്തിരിപ്പ് കേന്ദ്രത്തെ ചൊല്ലി തർക്കമുണ്ടായി. ഇതിന്റെ പേരിൽ സിപിഎം നേതാക്കൾ ദ്രോഹിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തെന്നാണ് പാർട്ടി പ്രവർത്തകന്റെ ആത്മഹത്യാക്കുറിപ്പിൽ ഉള്ളത്. നാട്ടുകാരും ബന്ധുക്കളും നടത്തിയ പരിശോധനയിൽ മുറിയിലെ ഡയറിയിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തുകയായിരുന്നു.

ആത്മഹത്യാ കുറിപ്പിൽ പേരുകൾ സൂചിപ്പിച്ച് കൊണ്ടാണ് നിരവധി ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. സിപിഎം ജില്ലാ കമ്മിറ്റി അംഗവും പെരുനാട് പഞ്ചായത്ത് പ്രസിഡന്റുമായ പി എസ് മോഹനൻ അടക്കം മൂന്നു നേതാക്കൾക്കെതിരെ ആത്മഹത്യ കുറിപ്പിൽ പരാമർശിച്ചിട്ടുണ്ട്. പി എസ് മോഹനൻ ലോക്കൽ സെക്രട്ടറി റോബിൻ കെ തോമസ്, പഞ്ചായത്ത് അംഗം എൻഎസ് ശ്യം എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങൾ ആത്മഹത്യാക്കുറിപ്പിൽ ഉണ്ടായിരുന്നു.

ഞാനൊരു സിപിഎം പ്രവർത്തകൻ ആണെന്ന് പറഞ്ഞാണ് ആത്മഹത്യാക്കുറിപ്പ് തുടങ്ങുന്നത്. നേതാക്കൾ നിരന്തരമായി ശല്യം ചെയ്തതാണ് മരണത്തിന് കാരണമെന്ന് പറഞ്ഞിട്ടുണ്ട്.വർഷങ്ങൾക്കു മുമ്പ് ബാബുവിന്റെ അച്ഛൻ നൽകിയ സ്ഥലത്തായിരുന്നു ഇപ്പോൾ ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥിതിചെയ്യുന്നത്. ബാബുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം പഞ്ചായത്തിന്റെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് വിട്ടുകൊടുത്തില്ല.

മാത്രമല്ല ശൗചാലയവും വായനശാലയയും അടക്കമുള്ള പുതിയ കാത്തിരിപ്പ് കേന്ദ്രത്തിന് കൂടുതൽ സ്ഥലം വിട്ടു നൽകണമെന്ന് സിപിഎം നേതാക്കൾ ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ പേരിൽ തർക്കങ്ങൾ ഉണ്ടായി. എന്നാൽ ബാബു സ്ഥലം വിട്ടു കൊടുക്കാൻ തയ്യാറായില്ല. ബാബുവിന്റെ അനുവാദം വാങ്ങാതെ പഞ്ചായത്തിൽ നിന്ന് സ്ഥലം അളക്കാൻ ആളെത്തുകയായുരുന്നു. നിർമ്മാണത്തിനുള്ള സാമഗ്രികളടക്കം അവർ ഇറക്കി.

എന്നാൽ ബാബു ഇത് എതിർത്തു . അപ്പോഴാണ് അവർ ഉപദ്രവിക്കാൻ ശ്രമിച്ചത് എന്നാണ് ആത്മഹത്യാക്കുറിപ്പിൽ ഉന്നയിച്ചിരിക്കുന്നത്. നേതാക്കളെ പേടിച്ച് പരാതി കൊടുക്കാൻ മടിച്ചെന്നും ആത്മഹത്യ കുറfപ്പിൽ എഴുതിയിട്ടുണ്ട്. കത്തിലുള്ള കയ്യക്ഷരം ബാബുവിന്റെ തന്നെയാണെന്ന് ഭാര്യ കുസ്മ കുമാരി വ്യക്തമാക്കി.

ആത്മഹത്യാക്കുറിപ്പിലെ ആരോപണങ്ങൾ സംബന്ധിച്ച് സമഗ്രാന്വേഷണം ആവശ്യപ്പെട്ട് കുസുമകുമാരി പെരുന്നാട് പോലീസിൽ പരാതി നൽകുകയും ചെയ്തു. ആത്മഹത്യാക്കുറിപ്പിൽ പറയുന്ന മറ്റൊരു കാര്യം ആരോപണ വിധേയരായ പി എസ് മോഹനൻ മൂന്നുലക്ഷം രൂപയും റോബിനും ശ്യാമും ഓരോ ലക്ഷം രൂപ വീതവും ആവശ്യപ്പെട്ടെന്നാണ്. 

മാത്രമല്ല സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിൽ 20 ലക്ഷം രൂപ ഡിപ്പോസിറ്റ് ചെയ്യണമെന്നും പറഞ്ഞുവത്രേ . ബാബുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം റാന്നിയുലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിചിരിക്കുകയാണ്.പക്ഷേ ആരോപണ വിധേയരായ നേതാക്കൾ ആത്മഹത്യാക്കുറിപ്പിലെ ആരോപണങ്ങൾ പൂർണമായും തള്ളിയിരിക്കുകയാണ്.എന്തായാലൂം അതിദാരുണമായ സംഭവമാണ് ഉണ്ടായിരിക്കുന്നത് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (1 hour ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (4 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (4 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (4 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (5 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (5 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (5 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (5 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (6 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (6 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (6 hours ago)

IRAN നോവായി കൊച്ചുമകൾ  (7 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (7 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (7 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (7 hours ago)

Malayali Vartha Recommends