Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..

മലപ്പുറം മൈസൂരു ഇക്കണോമിക് കോറിഡോറിന് കര്‍ണാടകയുടെ പച്ചക്കൊടി; ദേശീയ പാത 766ന് പകരമുള്ള ബദല്‍ സംവിധാനത്തിനാണ് വഴിതെളിഞ്ഞു! കര്‍ണാടക എതിര്‍പ്പ് അറിയിച്ചതോടെ ഉപേക്ഷിക്കുന്നത് ബെംഗ്ലൂരുവിലേക്കുള്ള യാത്രാ സമയം ഗണ്യമായി കുറയ്ക്കുന്ന മൂന്ന് സ്വപ്ന പദ്ധതികൾ

19 SEPTEMBER 2022 08:13 AM IST
മലയാളി വാര്‍ത്ത

മലപ്പുറം മൈസൂരു ഇക്കണോമിക് കോറിഡോറിന് കര്‍ണാടകയുടെ പച്ചക്കൊടി. ഇതോടെ ദേശീയ പാത 766ന് പകരമുള്ള ബദല്‍ സംവിധാനത്തിനാണ് നിലവിൽ വഴിതെളിഞ്ഞിരിക്കുന്നത്. രാത്രി യാത്രാ നിരോധനം കാരണം അധിക ദൂരം സഞ്ചരിച്ച് മൈസൂരുവിലെത്തുന്നത് ഇനി ഒഴിവാകുകയും ചെയ്യും. എന്നാൽ ബെംഗ്ലൂരുവിലേക്കുള്ള യാത്രാ സമയം ഗണ്യമായി കുറയ്ക്കുന്ന മൂന്ന് സ്വപ്ന പദ്ധതികളാണ് കര്‍ണാടക എതിര്‍പ്പ് അറിയിച്ചതോടെ ഉപേക്ഷിക്കേണ്ടിവന്നത്.

അതേസമയം ദേശീയപാത 766 എന്നത് രാജ്യത്തെ ഏറ്റവും പഴയ പാതകളിലൊന്നാണ്. കേരളത്തെയും കര്‍ണാടകയെയും ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട ദേശീയപാതയാണ് ഇത്. കോഴിക്കോട് നിന്ന് കര്‍ണാടകയിലെ കൊല്ലെഗല്‍ വരെ നീളും. കുന്ദമംഗലം കൊടുവള്ളി സുല്‍ത്താന്‍ബത്തേരി, ഗുണ്ടല്‍പേട്ട് നഞ്ചന്‍കോട് മൈസൂര്‍ നര്‍സിപൂരും ദേശീയപാത 766 കടന്നുപോകുന്ന പ്രധാനപട്ടണങ്ങള്‍ എന്നത്. വയനാട് വന്യജീവി സങ്കേതത്തിലൂടെയും ബന്ദിപ്പൂര്‍ ദേശീയോദ്യാനത്തിലൂടെയുമാണ് ഈ പാത പോകുന്നത്.

അതോടൊപ്പം തന്നെ 2010 മുതലാണ് രാത്രിയാത്രാ നിരോധനം ഏര്‍പ്പെടുത്തിയത്. രാത്രി പുറത്തിറങ്ങുന്ന വന്യജീവികളുടെ സംരക്ഷണത്തിനായി ആയിരുന്നു നിരോധനം ഏർപ്പെടുത്തിയത്. ബന്ദിപൂര്‍ പാത രാത്രി അടയ്ക്കുന്നതോടെ കല്‍പ്പറ്റയില്‍ നിന്നും ഹുന്‍സൂര്‍ വഴി 32 കിലോമീറ്റര്‍ അധികം സഞ്ചരിക്കേണ്ട സ്ഥിതിയാണ് ഉള്ളത്. എന്നാൽ ചെറുകിട വ്യാപാരികളെയും വിനോദസ‍ഞ്ചാരികളെയും കാര്യമായി ബാധിച്ചിരുന്ന ഈ പ്രശ്നത്തിനാണ് ബദല്‍വഴി ഒരുങ്ങുന്നത്. മൈസൂര്‍ മലപ്പുറം ഇക്ണോമിക് കോറിഡോര്‍. തോല‍്‍‍പ്പെട്ടി മുതല്‍ പുറക്കാട്ടിരി വരെയും സുല്‍ത്താന്‍ ബത്തേരി മുതല്‍ മലപ്പുറം വരെയുമാണ് അലൈമെന്‍റുകള്‍ ഉള്ളത്. അങ്ങനെ ഗതാഗത പ്രശ്നപരിഹാരത്തിനൊപ്പം മലപ്പുറത്തിന്‍റെ വികസന സാധ്യകള്‍ക്ക് കൂടി വഴിതുറക്കുന്നതാവും പദ്ധതി.

വര്‍ഷങ്ങളായി തന്നെ ഉയര്‍ന്ന് കേട്ട 156 കിലോമീറ്റര്‍ നീളുന്ന നിലമ്പൂര്‍ നഞ്ചന്‍കോട് പദ്ധതി ഉപേക്ഷിക്കുന്നതായി റിപ്പോർട്ട്. കൊച്ചിയില്‍ നിന്ന് ബെംഗ്ലൂരുവിലേക്ക് 137 കിലോമീറ്റര്‍ പാത വന്നിരുന്നെങ്കില്‍ കുറയുമായിരുന്നു.156 ല്‍ 25 കിലോമീറ്ററും തുരങ്കം. റോ റോ സംവിധാനത്തിലൂടെ ചരക്ക് നീക്കത്തിനും പുതിയ സാധ്യതെളിയുകയും ചെയ്യുമായിരുന്നു.പാതയിലുള്ള വയനാട് ബന്ദിപ്പൂര്‍ വന്യജീവി സങ്കേതവും കടുവാ സങ്കേതവും ഈ പദ്ധതിക്ക് തടസമായി.

അതേസമയം കാഞ്ഞങ്ങാട്ടുനിന്ന് കിഴക്കന്‍ മലയോര മേഖലയിലൂടെയുള്ള തീവണ്ടിപാത പദ്ധതിയും കരിനിഴലിലായിട്ടുണ്ട്.സമതല റെയില്‍ട്രാക്ക് സങ്കല്‍പ്പം തന്നെ മാറ്റുന്നതായിരുന്നു ഈ പദ്ധതി. എന്നാൽ പദ്ധതി നടപ്പായിരുന്നെങ്കില്‍ ആറ് മണിക്കൂര്‍ കൊണ്ട് കാഞ്ഞങ്ങാട്ട് നിന്ന് ബെംഗ്ലൂരുവിലെത്താന്‍ കഴിയുമായിരുന്നു. നാഗര്‍ഹോളെ വന്യജീവി സങ്കേതത്തിലൂടെ കടന്നുപോകുന്നത് പരിഗണിച്ചാണ് തലശേരി മൈസൂരു പദ്ധതിക്ക് കര്‍ണാടക എതിര്‍പ്പ് അറിയിച്ചിരുന്നത്. വന്യജീവി സംരക്ഷണ കേന്ദ്രങ്ങള്‍ ഒഴിവാക്കിയുള്ള അലൈമെന്‍റ് നീക്കവും ഇതിൽ പരിഗണിക്കപ്പെട്ടില്ല. ആയതിനാൽ തന്നെ ബ്രിട്ടീഷ് കാലം മുതല്‍ ഉയര്‍ന്ന ആശയമാണ് ഉപേക്ഷിക്കേണ്ടിവന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ള  (12 minutes ago)

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (7 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (8 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (9 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (9 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (10 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (10 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (10 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (11 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (11 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (11 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (11 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (11 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (12 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (12 hours ago)

Malayali Vartha Recommends