ആറ് വയസുകാരിയെ പീഡനത്തിന് ഇരയാക്കി നാടുവിട്ടു, ഉത്തര്‍പ്രദേശിലേക്ക് കടന്ന ഇതര സംസ്ഥാന തൊഴിലാളി എറണാകുളത്ത് എത്തിയതും തൂക്കിയെടുത്ത് പൊലീസ്...!

ആറ് വയസുകാരിയായ കുട്ടിയെ പീഡിപ്പിച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ഉത്തർ പ്രദേശ് സ്വദേശിയായ ഷദാബാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. എറണാകുളം കോതമംഗലത്ത് വച്ചാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നാഴ്ച മുമ്പാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളികളുടെ മകളാണ് പീഡനത്തിന് ഇരയായത്.
പൊലീസ് കേസ് എടുത്തതിന് പിന്നാലെ ഷദാബ് ഉത്തര്‍പ്രദേശിലേക്ക് കടന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് കോതമംഗലം പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി ഷദാബ് ആണെന്ന് കണ്ടെത്തി. ഉത്തര്‍പ്രദേശിലേക്ക് കടന്ന പ്രതി എറണാകുളത്ത് എത്തിയപ്പോഴാണ് പോലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്ഡ് ചെയ്തു.
അതേസമയം, വയനാട്ടില്‍ പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ മദ്രസാ അധ്യാപകന്‍ പിടിയിലായി. നായ്ക്കട്ടി മാതമംഗലം ചിറക്കമ്പം സ്വദേശി തയ്യില്‍ അബ്ദുള്ള മുസ്ല്യാര്‍ (55) ആണ് ബത്തേരി പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ നാലിനാണ് കേസിന് ആസ്പദമായ സംഭവം.
മോശമായി പെരുമാറുകയും കൈയ്യില്‍ കയറി പിടിക്കുകയും ചെയ്‌തെന്ന് കാണിച്ച് പീഡനത്തിനിരയായ പെണ്‍കുട്ടി ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയതോടെയാണ് വിവരം പുറത്തായത്. പെണ്‍കുട്ടി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബത്തേരി പോലീസ് പോക്സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. അധ്യാപകന്‍ മറ്റു പെണ്‍കുട്ടികളെ സമാനരീതിയില്‍ ഉപദ്രവിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുന്നതിന്റെ ഭാഗമായി കൗണ്‍സിലിങ് നടത്തിയേക്കും. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്ഡ് ചെയ്തു.
https://www.facebook.com/Malayalivartha

























