Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അച്ഛനും മകൾക്കുമെതിരെ കെ.എസ്.ആർ.ടി.സിയുടെ അതിക്രമം; മാനസിക പ്രയാസമേറ്റ പെൺകുട്ടിക്ക് ജുവലറിയുടെ 50,​000; ലക്ഷങ്ങളുടെ പരസ്യം ഒഴിവാക്കി, തീരുമാനം നൊമ്പരപ്പെടുത്തുന്ന മർദ്ദന വീഡിയോ കണ്ടതോടെയെന്ന് ടോണി വർക്കിച്ചൻ

23 SEPTEMBER 2022 10:17 AM IST
മലയാളി വാര്‍ത്ത

അച്ഛനെ മകൾക്കുമുന്നിൽ വച്ച് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ മനം നൊന്ത ജുവലറി ഗ്രൂപ്പ് ഉടമ കെ.എസ്.ആർ.ടി.സിക്ക് നൽകിവന്ന ലക്ഷങ്ങളുടെ പരസ്യം റദ്ദാക്കി. മകളുടെ കൺസഷൻ ടിക്കറ്റ് പുതുക്കാനെത്തിയ അച്ഛനെ കെ.എസ്.ആർ.ടി.സി കാട്ടാക്കട ഡിപ്പോയിലെ ജീവനക്കാർ മർദിക്കുന്ന വീഡിയോ കണ്ടതോടെയാണ് ഈ തീരുമാനം.

അതേസമയം സംഭവത്തെ തുടർന്ന് മാനസിക പ്രയാസമേറ്റ പെൺകുട്ടിക്ക് നാലു വർഷം യാത്ര ചെയ്യുന്നതിനുള്ള തുകയായി 50,​000 രൂപ കൈമാറി. കോട്ടയം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അച്ചായൻസ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ ടോണി വർക്കിച്ചനാണ് ഇന്നലെ ആമച്ചൽ കുച്ചപ്പുറം 'ഗ്രീരേഷ്മ" വീട്ടിലെത്തി പ്രേമനന്റെ മകൾ രേഷ്മയ്ക്ക് പണം കൈമാറിയത്.

ഇക്കഴിഞ്ഞ ദിവസം പുറത്ത് വന്ന നൊമ്പരപ്പെടുത്തുന്ന മർദ്ദന വീഡിയോ കണ്ടതോടെ കെ.എസ്.ആർ.ടി.സിക്ക് നൽകിവന്ന പരസ്യം ഒഴിവാക്കാൻ അച്ചായൻസ് ജുവലറി എം.ഡി ടോണി തീരുമാനിക്കുകയായിരുന്നു. മാത്രമല്ല പരസ്യത്തിനായി നൽകിവന്ന തുകയുടെ ഒരു ഭാഗമാണ് മർദ്ദനമേറ്റ പെൺകുട്ടിയുടെ കുടുംബത്തിനു നൽകിയതെന്ന് അച്ചായൻസ് ഗോൾഡ് മാനേജർ ഷിനിൽ കുര്യൻ മാധ്യമങ്ങളോട് പറഞ്ഞു.

നിലവിൽ 20 ബസുകളിൽ പരസ്യം പതിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിമാസം 1,80,000 രൂപയാണ് അച്ചായൻസ് ഗ്രൂപ്പ് കെ.എസ്.ആർ.ടി.സിക്ക് നൽകിവന്നത്. ഇത് ആറുമാസമായി തുടരുന്നുമുണ്ട്. തുടർന്ന് മൂന്ന് മാസത്തെ കരാർ പുതുക്കേണ്ട സമയം എത്തിയിരുന്നു. എന്നാൽ ജീവനക്കാരുടെ അക്രമം ശ്രദ്ധയിൽപ്പെട്ടതോടെ കരാർ പുതുക്കേണ്ടന്നു തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രേഷ്മയുടെ പിതാവ് പ്രേമനൻ, മാതാവ് ഡാളി.പി.ആർ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് തുക കൈമാറിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (22 minutes ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (44 minutes ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (46 minutes ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (1 hour ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (1 hour ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (1 hour ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (2 hours ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (2 hours ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (2 hours ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (2 hours ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (12 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (12 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (12 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (12 hours ago)

Malayali Vartha Recommends