എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ അറസ്റ്റിൽ; എക്സൈസ് സംഘത്തിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന

ആലപ്പുഴയിൽ വീണ്ടും കഞ്ചാവ് വേട്ട. മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടി. മയക്കുമരുന്നുമായി എത്തിയ രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ. സംഭവത്തിൽ അമ്പലപ്പുഴ വണ്ടാനം കണ്ണങ്ങേഴം വീട്ടില്‍ അസറുദ്ദീന്‍ (23), സെയ്ഫുദ്ദീന്‍ (24) എന്നിവരാണ് എക്സൈസ് സംഘത്തിന്‍റെ പിടിയിലായത്.
ഇന്ന് അമ്പലപ്പുഴ കുറവന്‍തോടില്‍ ആണ് സംഭവം നടന്നത്. എക്സൈസ് സംഘത്തിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്. ഇരുചക്രവാഹനത്തില്‍ വില്‍പനക്കെത്തിച്ച രണ്ടര ഗ്രാം എംഡിഎംഎ ഇവരില്‍ നിന്ന് കണ്ടെടുത്തു. ഇവർ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കും.
https://www.facebook.com/Malayalivartha


























