രാഹുല്‍ ഗാന്ധി നിലമ്പൂരിലേക്ക്....അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദിന് രാഹുല്‍ ഗാന്ധി അന്തിമോപചാരം അര്‍പ്പിക്കും

രാഹുല്‍ ഗാന്ധി നിലമ്പൂരിലേക്ക്....അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദിന് രാഹുല്‍ ഗാന്ധി അന്തിമോപചാരം അര്‍പ്പിക്കും.
നിലവിലിപ്പോള്‍ ഭാരത് ജോഡോ യാത്രയുമായി തൃശൂരിലുള്ള രാഹുല്‍ ഗാന്ധി നിലമ്പൂരിലെത്തും. ഭാരത് ജോഡോ യാത്ര മാറ്റിവയ്ക്കില്ല. ആര്യാടന്‍ മുഹമ്മദിന് അന്തിമോപചാരം അര്‍പ്പിച്ചതിന് ശേഷം യാത്ര പുനരാരംഭിക്കുകയും ചെയ്യും.
തൃശൂരില്‍ നിന്ന് റോഡ് മാര്‍ഗം പോകുന്ന രാഹുല്‍ 12 മണിക്ക് നിലമ്പൂരിലെത്തും. അന്തിമോപചാരം അര്‍പ്പിച്ചതിന് ശേഷം ഹെലികോപ്റ്ററില്‍ തിരിച്ച് തൃശൂരിലെത്തും. ഭാരത് ജോഡോ യാത്രയുടെ തൃശൂര്‍ ജില്ലയിലെ അവസാന ദിവസ പര്യടനത്തിലും ഉച്ചക്ക് വടക്കാഞ്ചേരിയിലെ വാര്‍ ഹീറോസ് മീറ്റിങ്ങിലും മാറ്റമില്ലെന്ന് കെപിസിസി വക്താക്കള്‍ .
ആര്യാടന്‍ മുഹമ്മദ് സഹോദരനെ പോലെയായിരുന്നെന്ന് രാഹുല്‍ അനുശോചിച്ചു. അദ്ദേഹത്തിന്റെ വിയോഗം കോണ്‍ഗ്രസിന് കനത്ത നഷ്ടമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ 7.45ന് ആയിരുന്നു ആര്യാടന്‍ മുഹമ്മദിന്റെ അന്ത്യം. ഹൃദ്രോഗത്തിന്റെ ബുദ്ധിമുട്ടുകള്‍ക്ക് പുറമേ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും അദ്ദേഹത്തെ അലട്ടിയിട്ടുണ്ടായിരുന്നു. രണ്ടാഴ്ചയോളമായി അദ്ദേഹം ചികിത്സയില്‍ കഴിയുകയായിരുന്നു.
"
https://www.facebook.com/Malayalivartha


























