റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ ശക്തമായ സമരവുമായി രംഗത്ത്.. ജില്ല, താലൂക്ക് കേന്ദ്രങ്ങളില്‍ നാളെ ഉച്ചയ്ക്ക് 12 മുതല്‍ പ്രതിഷേധ ധര്‍ണ

ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ ശക്തമായ സമരവുമായി രംഗത്ത്. സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് ജില്ല, താലൂക്ക് കേന്ദ്രങ്ങളില്‍ നാളെ ഉച്ചയ്ക്ക് 12 മുതല്‍ പ്രതിഷേധ ധര്‍ണ നടത്തും.
സര്‍ക്കാര്‍ അനുഭാവ പൂര്‍ണമായ നടപടികള്‍ കൈക്കൊള്ളുന്നില്ലെങ്കില്‍ കടകള്‍ പൂര്‍ണമായും അടച്ചിട്ട് സമരം നയിക്കുമെന്നും സംസ്ഥാന അധ്യക്ഷന്‍ ജോണി നെല്ലൂര്‍ അറിയിച്ചു.
റേഷന്‍ വ്യാപാരികള്‍ക്ക് ഓഗസ്റ്റിലെ വേതനം നല്‍കിയില്ല, പ്രഖ്യാപിച്ച 1000 രൂപ ഉത്സവബത്ത നല്‍കിയിട്ടില്ല. പരാതികളുമായി ഭക്ഷ്യ വകുപ്പ് മന്ത്രിയെ കണ്ടപ്പോള്‍ അനുഭാവപൂര്‍ണമായ നടപടികള്‍ കൈക്കൊള്ളുമെന്ന് വ്യക്തമായിരുന്നു. വ്യാപാരികളുടെ ആവശ്യം ന്യായമാണെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍, ധന വകുപ്പ് എതിര്‍പ്പു പ്രകടിപ്പിക്കുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നതെന്നാണ് പരാതിയിലുള്ളത്.
" fr
https://www.facebook.com/Malayalivartha
























