നായ കുറുകെ ചാടി; ആലപ്പുഴയിൽ സൈക്കിളിൽ നിന്നു വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന 64കാരൻ മരിച്ചു

ആലപ്പുഴയിൽ സൈക്കിളിൽ നിന്നു വീണ് പരിക്കേറ്റയാൾ മരിച്ചു. തെരുവു നായ കുറുകെ ചാടിയതിനെ തുടർന്നു സൈക്കിളിൽ നിന്നു വീണ് പരിക്കേറ്റ് ചികിത്സയിലിരുന്നയാളാണ് മരിച്ചത്. മറ്റം വടക്ക് പുളിമൂട്ടിൽ തറയിൽ എൻ മുരളീധരനാണ് (64) അപകടത്തെ തുടർന്ന് മരിച്ചത്.
കഴിഞ്ഞ 15ാം തീയതി വൈകീട്ടായിരുന്നു അപകടമുണ്ടായത്. വലിയ പെരുമ്പുഴ പാലത്തിനു സമീപമായിരുന്നു സംഭവം. പാൽ വാങ്ങുന്നതിനായി സൈക്കിളിൽ കടയിലേക്കു പോകവേയാണ് തെരുവു നായ കുറുകെ ചാടി അപകടം സംഭവിച്ചത്.
സൈക്കിളിൽ നിന്ന് വീണ മുരളീധരന്‍റെ തലയ്ക്കു മുഖത്തും പരിക്കേറ്റിരുന്നു. ഇതിനു പിന്നാലെ മുരളീധരനെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം സംഭവിച്ചു. ഭാര്യ: സുമ, മക്കൾ: ശരത്, ശരണ്യ.
https://www.facebook.com/Malayalivartha
























