PFI യ്ക്ക് കൂട്ട് നിന്നു ചതിച്ചത് പിണറായി പോലീസ്! കേന്ദ്രം വീണ്ടും കേരളത്തിൽ; കട്ടകലിപ്പിൽ അമിത്ഷാ ഇന്റലിജന്‍സ് മുന്നറിയിപ്പ് നൽകിയിട്ടും പിണറായി പോലീസ് വീഴ്ച വരുത്തി; പിഎഫ്‌ഐ അക്രമങ്ങളെപ്പറ്റി വിശദമായ റിപ്പോര്‍ട്ട്‍ തേടി കേന്ദ്ര സര്‍ക്കാര്‍

പിണറായി പോലീസ് ഇനി കണ്ടം വഴി ഓടുന്നതാണ് നല്ലത്. പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിന്റെ മറവില്‍ കേരളത്തിലുടനീളം നടത്തിയ അക്രമങ്ങളെപ്പറ്റി വിശദമായ റിപ്പോര്‍ട്ട് നല്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തോടു നിര്‍ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് റിപ്പോര്‍ട്ട് തേടിയത്.
അതേസമയം രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയ പോപ്പുലര്‍ ഫ്രണ്ടിനെതിരേ 15 സംസ്ഥാനങ്ങളിലായി 93 കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി നൂറിലേറെ പേരെ അറസ്റ്റു ചെയ്തു. എന്നിട്ടും കേരളത്തില്‍ മാത്രമാണ് ഹര്‍ത്താലും വലിയ തോതിലുള്ള അക്രമങ്ങളും നടന്നതെന്നു കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചത്തെ ഹര്‍ത്താലില്‍ കേരളത്തില്‍ എല്ലായിടത്തും പോപ്പുലര്‍ ഫ്രണ്ടുകാര്‍ അക്രമം അഴിച്ചുവിട്ടിരുന്നു. തുടർന്ന് 70 കെഎസ്ആര്‍ടിസി ബസ്സുകള്‍ തകര്‍ത്ത അവര്‍ ഇതര വാഹനങ്ങളും ആക്രമിച്ചു. സംഭവത്തിൽ പത്തു ഡ്രൈവര്‍മാരും പോലീസുകാരും അടക്കം നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. ഹർത്താലിൽ പോലീസ് 281 കേസുകളാണ് എടുത്തിട്ടുള്ളത്.
https://www.facebook.com/Malayalivartha


























