മോഹൻലാൽ സിനിമകളിൽ സ്ത്രീവിരുദ്ധതയെന്ന് അലറി വിളിച്ച ടീമുകളിലാരെങ്കിലും ശ്രീനാഥ് ഭാസി കാണിച്ച സ്ത്രീവിരുദ്ധതയെ കുറിച്ച് സംസാരിച്ചുവോ? കസബ സിനിമയിൽ പൊളിറ്റിക്കൽ കറക്ട്നെസ്സ് വേണമെന്നു ശഠിച്ച ഒറ്റയൊരെണ്ണമെങ്കിലും പച്ചയ്ക്ക് സ്ത്രീ-പുരുഷ ലൈംഗികാവയവങ്ങളുടെ പേര് പറഞ്ഞ നടനെതിരെ എന്തെങ്കിലും പറഞ്ഞോ? ഭാസിയുടെ ചുരുളിക്ക് മുന്നിൽ എല്ലാ പൊളിറ്റിക്കൽ കറക്ട്നെസ്സും വാലും ചുരുട്ടി ഓടുന്നതിന് കാരണം അവൻ്റെ ഗോഡ് ഫാദർ ഇടുക്കി ഗോൾഡനും അതിൻ്റെ ചുറ്റിലും കറങ്ങുന്ന മാഫിയയും മാത്രമാണ്; അഞ്ജു പാർവതി

നരസിംഹം എന്ന ചിത്രത്തിലെ '' കാല് മടക്കി ചുമ്മാ തൊഴിക്കാനും, എന്റെ കുഞ്ഞുങ്ങളെ പെറ്റു പോറ്റാനും എരിഞ്ഞു തീരുമ്പോള്‍ നെഞ്ച് തല്ലി കരയാനും എനിക്കൊരു പെണ്ണിനെ വേണമെന്ന ഇന്ദുചൂഢൻ ഡയലോഗിൽ കയറി പിടിച്ച് മോഹൻലാൽ സിനിമകളിലെമ്പാടും സ്ത്രീവിരുദ്ധത സ്ത്രീവിരുദ്ധത എന്ന് നാഴികയ്ക്ക് നാല്പതു വട്ടം അലറി വിളിച്ച ടീമുകളിലാരെങ്കിലും യഥാർത്ഥ ജീവിതത്തിലെ ശ്രീനാഥ് ഭാസി കാണിച്ച സ്ത്രീവിരുദ്ധതയെ കുറിച്ച് സംസാരിച്ചു കണ്ടോ ? വിമർശനവുമായി അഞ്ജു പാർവതി. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
നരസിംഹം എന്ന ചിത്രത്തിലെ '' കാല് മടക്കി ചുമ്മാ തൊഴിക്കാനും, എന്റെ കുഞ്ഞുങ്ങളെ പെറ്റു പോറ്റാനും എരിഞ്ഞു തീരുമ്പോള്‍ നെഞ്ച് തല്ലി കരയാനും എനിക്കൊരു പെണ്ണിനെ വേണമെന്ന ഇന്ദുചൂഢൻ ഡയലോഗിൽ കയറി പിടിച്ച് മോഹൻലാൽ സിനിമകളിലെമ്പാടും സ്ത്രീവിരുദ്ധത സ്ത്രീവിരുദ്ധത എന്ന് നാഴികയ്ക്ക് നാല്പതു വട്ടം അലറി വിളിച്ച ടീമുകളിലാരെങ്കിലും യഥാർത്ഥ ജീവിതത്തിലെ ശ്രീനാഥ് ഭാസി കാണിച്ച സ്ത്രീവിരുദ്ധതയെ കുറിച്ച് സംസാരിച്ചു കണ്ടോ ? ഇല്ലേ ഇല്ല !
കസബ സിനിമയിൽ പൊളിറ്റിക്കൽ കറക്ട്നെസ്സ് വേണമെന്നു ശഠിച്ച ഒറ്റയൊരെണ്ണമെങ്കിലും പച്ചയ്ക്ക് സ്ത്രീ - പുരുഷ ലൈംഗികാവയവങ്ങളുടെ പേര് പറഞ്ഞ നടനെതിരെ എന്തെങ്കിലും പറഞ്ഞതായി കണ്ടോ? ഇല്ലേ ഇല്ല !പത്മരാജൻ , പ്രിയദർശൻ , ഷാജി കൈലാസ് സിനിമകൾ ഒന്നൊന്നായിട്ടെടുത്ത് കീറിമുറിച്ച് അതിലെ മാടമ്പി എലമെന്റ്സ് ഒന്നൊന്നായി ചികഞ്ഞെടുത്ത് ചർച്ച ചെയ്യുന്ന ടീമുകളിലാരെങ്കിലും യഥാർത്ഥ ജീവിതത്തിൽ ആ എഫ് എം RJ യോട് കാട്ടിയ സെലിബ്രിറ്റി മാടമ്പിത്തരത്തെ കുറിച്ച് സംസാരിക്കുന്നത് കണ്ടോ? ഇല്ലേ ഇല്ല!
ചുരുളിയിൽ കേട്ട എണ്ണമറ്റ ലൈംഗികാവയവ തെറിവിളികൾ കഥയ്ക്ക് അനിവാര്യമെന്നു പറഞ്ഞവർ , സിനിമകളിൽ ഫക്ക് ചേർത്ത് വിളിച്ചാൽ അത് നവോത്ഥാനമെന്നു പ്രഖ്യാപിച്ചവർ, മ കാരവും പു കാരവും ത കാരവും ചേർത്ത ഡയലോഗുകൾ നായകനും നായികയും പറയുമ്പോൾ ആഹാ അന്തസ്സ് ' ഇതാണ് റിയലിസ്റ്റിക് എന്നാർത്തു വിളിച്ച ടീമുകൾ തന്നെയാണ് ശ്രീനാഥ് ഭാസിയെ പോലുള്ള നടന്മാർക്ക് പരസ്യമായി തെറി വിളിക്കാനുള്ള ധൈര്യം കൊടുത്തത്.
ഭാസിയുടെ ചുരുളിക്ക് മുന്നിൽ എല്ലാ പൊളിറ്റിക്കൽ കറക്ട്നെസ്സും വാലും ചുരുട്ടി ഓടുന്നതിന് മെയിൻ കാരണം അവൻ്റെ ഗോഡ് ഫാദർ ഇടുക്കി ഗോൾഡനും അതിൻ്റെ ചുറ്റിലും കറങ്ങുന്ന മാഫിയയും ആയതുകൊണ്ട് മാത്രമാണ്. അതിനാൽ തന്നെ എല്ലാ പൊളിറ്റിക്കൽ കറക്ട്നെസ്സും കൂട്ടത്തോടെ എടുത്ത് കിണറ്റിലെറിഞ്ഞു കളഞ്ഞു!
https://www.facebook.com/Malayalivartha


























